You are Here : Home / USA News

കരുണയുടെ കരങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

Text Size  

Story Dated: Saturday, September 29, 2018 07:08 hrs UTC

ന്യൂയോര്‍ക്ക്: മഹാപ്രളയത്തില്‍ മുങ്ങിപ്പോയ കേരളത്തിന് താങ്ങായി ലെറ്റ് ദം സ്‌മൈല്‍ എന്ന അമേരിക്കന്‍ സംഘടനയെ നയിച്ച ജോണ്‍ ഡബ്ല്യൂ വര്‍ഗീസിനും അദ്ദേഹത്തോടൊപ്പം തോളോടു തോള്‍ ചേര്‍ ന്ന് പ്രവര്‍ത്തിച്ച ജിജു കുളങ്ങരക്കും ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം . ഹൂസ്റ്റണ്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റ്രറില്‍ നടന്ന യോഗത്തില്‍ ഇരുവരെയും ആദരിച്ചു. ജോണ്‍ ഡബ്ല്യൂ വര്‍ഗീസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ നടത്തിയ പത്തു ദിവസത്തെ ക്യാംപില്‍ 39 സര്‍ജറികളാണ് നടത്തിയത്. 30 പേരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തി 16 മെഡിക്കല്‍ മിഷനുകള്‍ നടത്തിയത്. മല്ലപ്പള്ളി മാത്തന്‍ മെമ്മോറിയല്‍ ആശുപത്രിയുടേയും സെര്‍ജിക്കല്‍ വളണ്ടിയേഴ്‌സ് ഇന്റര്‍നാഷണിന്റെയും നേതൃത്വത്തിലാണ് മെഡിക്കല്‍ മിഷന്‍ നടത്തിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഫിസിയോതെറാപിസ്റ്റുകളും അടങ്ങുന്ന സംഘം തികച്ചും സൗജന്യമായാണ് പ്രളയമേഖലകളില്‍ സേവനം നടത്തിയത്. എറണാകുളം, ആലപ്പുഴ , പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ചു നടത്തിയ ക്യാംപുകളില്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.