You are Here : Home / USA News

മാർത്തോമ്മാ ഫെസ്റ്റ് -2018' ഒക്ടോബർ 6 ന് ; വരുമാനം സ്നേഹതീരത്തിന്

Text Size  

Story Dated: Saturday, September 29, 2018 01:43 hrs UTC

ഡാലസ്: മാർത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന മാര്‍ത്തോമാ ഫെസ്റ്റ് ഈവര്‍ഷം ഒക്‌ടോബര്‍ ആറിന് ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മുതൽ രാത്രി 9.30 വരെ നടക്കും. വൈകുന്നേരം 5:30 നു നടക്കുന്ന പൊതു സമ്മേളനത്തിൽ ഫാർമേഴ്‌സ് ബ്രാഞ്ച് മേയർ റോബർട്ട് സി ഡായ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

നാടന്‍ തട്ടുകടകൾ ഉൾപ്പെടെ രുചികരമായ കേരള ഭക്ഷ്യവിഭവമേളയും, കായിക വിനോദമേളയും ഫെസ്റ്റിന്റെ പ്രധാന ആകർഷകങ്ങളായി അരങ്ങേറും. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പങ്കെടുക്കുവാനും ആസ്വദിക്കുവാനും ഡാളസ് ബി3 എന്റർറ്റെയിൻമെന്റ് ഒരുക്കുന്ന വിവിധ കായിക കലാ വിനോദങ്ങളും, റൈഡുകളും വിനോദമേളയിൽ ഒരുങ്ങും. വിവിധ സംഘടകളുടെ സ്റ്റാളുകളും ബൂത്തുകളും, കൂടാതെ ഡാളസിലെ വിവിധ കലാസംഘടനകൾ അവതരിയിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും മേളയുടെ മാറ്റുകൂട്ടും. പ്രവേശനവും പാർക്കിങ്ങും സൗജന്യമാണ്.

നാളെ (സെപ്തംബർ 29 ശനി) രാവിലെ 8 മണിമുതൽ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന കായിക മത്സരമേള പള്ളി അങ്കണത്തിൽ (11550 Luna Rd, Dallas, TX 75234) നടക്കും.

മാർത്തോമാ സഭയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പ്രവർത്തിക്കുന്ന ശുശ്രൂഷാ സ്‌ഥാപനങ്ങളിൽ ഒന്നായ കേരളത്തിലെ തിരുവനന്തപുരം - കൊല്ലം ഭദ്രാസനത്തിന്റെ കീഴിൽ, HIV ബാധിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന 'സ്നേഹതീരം' എന്ന സന്നദ്ധസഘടനയിലേക്കു ഫെസ്റ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം നൽകുമെന്ന് സംഘാടകർ പറഞ്ഞു.

ഫെസ്റ്റ് വിജയിപ്പിക്കുവാൻ റവ. ഡോ. എബ്രഹാം മാത്യു, റവ. ബ്ലെസിൻ കെ മോൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റികൾ പ്രവർത്തിക്കുന്നു. സുരേഷ് ഫിലിപ് , സാമുവൽ യോഹന്നാൻ എന്നിവരാണ് ഫെസ്റ്റിന്റെ ഈ വർഷത്തെ കൺവീനർമാർ. മാർത്തോമ്മാ ഫെസ്റ്റിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

സുരേഷ് ഫിലിപ്പ് - 972 464 7062
സാമുവൽ യോഹന്നാൻ - 214 435 0124
By:മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.