You are Here : Home / USA News

ഷറാണി റോയ്ക്ക് നാഷണൽ സയൻസ് ഫൗണ്ടേഷൻ അവാർഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 29, 2018 01:39 hrs UTC

ടെന്നിസ്സി ∙ യൂണിവേഴ്സിറ്റി ഓഫ് ടെന്നിസ്സി കെമിസ്ട്രി അസി. പ്രഫ. ഷറാണി റോയ് നാഷണൽ സയൻസ് ഫൗണ്ടേഷൻ കരിയർ അവാർഡിന് അർഹയായി. യൂണിവേഴ്സിറ്റിയുടെ പത്രകുറിപ്പിലാണ് അവാർഡ് വിവരം വെളിപ്പെടുത്തിയത്.

യൂണിവേഴ്സിറ്റി ആർട്ട്സ് ആന്റ് സയൻസ് പ്രഫസർമാർക്ക് ലഭിക്കുന്ന ഒമ്പതാമത്തെ അവാർഡാണിത്. കട്ടികൂടിയ പ്രതലവും വിവിധതരത്തിലുള്ള വാതകങ്ങളും തമ്മിലുള്ള രാസ പ്രവർത്തനത്തിൽ നടത്തിയ ഗവേഷണത്തിനാണ് മിസ്സിസ് റോയ്ക്ക് അവാർഡ് ലഭിച്ചത്.

ആജീവനാന്ത ഗവേഷണങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉത്തേജനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ സയൻസ് ഫൗണ്ടേഷൻ ഈ അവാർഡ് സ്ഥാപിച്ചിരിക്കുന്നത്.

സർഫെയ്സ് കെമിസ്ട്രി, സയന്റിഫിക്ക് കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ ഓക്ക് റിഡ്ജ് നാഷനൽ ലബോറട്ടറിയുമായി സഹകരിച്ചു വിവിധ സിംബോസിയങ്ങൾ സംഘടിപ്പിക്കുന്നതിനും ഷറാണി നേതൃത്വം നൽകിയിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദവും യെൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയ ഇവർ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണവും നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.