You are Here : Home / USA News

ഫീനിക്സ് ഇലവൻ കേരള ക്രിക്കറ്റ് ലീഗ് ജേതാക്കൾ

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Saturday, September 29, 2018 12:42 hrs UTC

ന്യൂയോർക്ക്∙ആവേശോജ്വലമായ ഫൈനലിൽ സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി ഫീനിക്സ് ഇലവൻ കേരള ക്രിക്കറ്റ് ലീഗ് നാലാം സീസൺ ജേതാക്കളായി .കണ്ണിങ്ഹാം ഗ്രൗണ്ട് , ക്യൂൻസ് ന്യൂയോർക്കിൽ നടന്ന ആവേശം മുറ്റി നിന്ന കലാശപ്പോരാട്ടത്തിൽ നാലു വിക്കറ്റിനാണ് ഫീനിക്സ് ഇലവൻ , സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി വിജയക്കൊടി നാട്ടിയത്.

ഫൈനലിൽ ടോസ് വിജയിച്ചു ഫീനിക്സ് ഇലവൻ, സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 25 ഓവറിൽ സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്‌സ് 140 റൺസ് നേടി ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു .

സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിന് വേണ്ടി ഉശിരൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു യോഹാൻ , ഗീതൽ എന്നിവർ 43 ഉം , 32 ഉം റൺസ് നേടിയപ്പോൾ ഫീനിക്സ് ഇലവന് വേണ്ടി വിനീത് 4 ഉം , ടിബിൻ 3 ഉം വിക്കറ്റുകൾ നേടി വിക്കറ്റ് കൊയ്ത്തിനു നേതൃത്വം കൊടുത്തു

വിജയത്തിനായി 140 റൺസ് പിന്തുടർന്ന ഫീനിക്സ് ഇലവൻ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ട്ടപ്പട്ടു ബാറ്റിംഗ് തകർച്ച നേരിട്ടു എങ്കിലും 48 പന്തുകളിൽ 54 റൺസ് നേടി ഉശിരൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ക്രിസ് , 22 റൺസ് നേടിയ ഷാഹിദ് എന്നിവരുടെ ഉജ്വല ബാറ്റിംഗ് മികവിൽ 22 .4 ഓവറിൽ വിജയലക്ഷ്യം കണ്ടു കിരീടത്തിൽ മുത്തമിട്ടു

തകർപ്പൻ ബാറ്റിങ് പ്രകടനത്തിന് ക്രിസ് ആണു മാൻ ഓഫ് ദി മാച്ച്.

കെസിഎല്ലിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയി ഫീനിക്സ് ഇലവന്റെ ഷാഹിദ് ഷെഹ്‌സാദിനെയും മികച്ച ബൗളർമാരായി ആയി സ്ട്രൈക്കേഴ്സിന്റെ സിബുവിനെയും ബ്ലാസ്റ്ററിന്റെ റോണിഷിനെയും തിരഞ്ഞെടുത്തു

ഫൈനലിനു ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ മുഖ്യതിഥി ആയിരുന്ന ഗ്ലോബൽ ഐറ്റി ചെയർമാൻ സജിത്ത് നായർ ,റിയ ട്രാവെൽസ് ,സൺ റൺ ,ബെറ്റർ ഹോംസ് റിയാലിറ്റി , ഗ്രാൻഡ് ഇന്ത്യൻ Restaurant ,Event cats, Skyline photography,JR Sports എന്നിവർ ചേർന്ന് സംയുക്തമായി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു .

വരും വർഷങ്ങളിൽ കൂടുതൽ ടീമുകൾ കേരള ക്രിക്കറ്റ് ലീഗിൽ കളിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നു അറിയിക്കുന്നതിനോടൊപ്പം ലീഗ് വിജയകരമായി മുന്നേറുന്നതിൽ സഹായ സഹകരണങ്ങൾ ചെയ്ത എല്ലാ അഭ്യുദയകാംഷികൾക്കുമുള്ള നന്ദിയും ഈ അവസരത്തിൽ സംഘാടകർ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.