You are Here : Home / USA News

ഫ്‌ളവേഴ്‌സ് റ്റി.വി.യു.എസ്.എ. അമേരിക്കയില്‍ കൊയര്‍ഫെസ്റ്റ് സംഘടിപ്പിക്കുന്നു

Text Size  

Story Dated: Saturday, September 22, 2018 07:04 hrs EDT

സജി കരിമ്പന്നൂര്‍, പി.ആര്‍.ഓ., ഫഌവേഴ്‌സ് റ്റിവി, യു.എസ്.എ.

ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യവുമായി മാറിക്കഴിഞ്ഞിരിക്കുന്ന ഫഌവേഴ്‌സ് റ്റിവി യു.എസ്.എ. ഒക്ടോബര്‍ മാസം മുതല്‍ അമേരിക്കയില്‍ ഉടനീളം കൊയര്‍ഫെസ്റ്റുകള്‍ സംഘടിപ്പിക്കുന്നു. ഭാവമധുരമായ ആവിഷ്‌ക്കാരത്തിലൂടെ ദൃശ്യചാരുതകള്‍ തീര്‍ത്ത്, 'കൊയര്‍ഫെസ്റ്റ് 2018' ന്റെ പുനര്‍സംപ്രേക്ഷണം തുടര്‍ന്ന് ഫഌവേഴ്‌സിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതുമാണ്. അമേരിക്കയിലെ വിവധ ഇടവകകളിലെ ഗായക സംഘങ്ങളെ സംഘടിപ്പിച്ചു കൊണ്ടാണ് ക്വൊയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ അമേരിക്കന്‍ മലയാളികളുടെ സമകാലിക ജീവിതസ്പന്ദനങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന വാര്‍ത്തകളും, അമേരിക്കന്‍ഡ്രീംസും, അമേരിക്കന്‍ ലൈഫ് സ്റ്റൈലും ലോകമലയാളികള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും ആര്‍ജിച്ചെടുത്ത അറിവാണ് ഫഌവേഴ്‌സ് റ്റിവിയുടെ ചാലകശക്തി ഭൂമി മലയാളം ഒന്നടങ്കം നെഞ്ചിലേറ്റിയ ചാനല്‍ ഇന്ന് റേറ്റിംഗില്‍ മുമ്പില്‍ എത്താന്‍ കാരണവും മറ്റൊന്നല്ല.

 

വേറിട്ട ദൃശ്യാനുഭവങ്ങളും അവതരണത്തിലെ പുതുമയുമാണ് ചാനലിനെ വ്യത്യസ്തമാക്കിയത്. പുതുപുത്തന്‍ രസക്കൂട്ടുകളുമായി കോമഡി ഉത്സവങ്ങളും, ഉപ്പു മുളകും അങ്ങനെ ജനകീയ പരിപാടികള്‍ നിരവധിയാണ്. ഓര്‍മ്മത്തിരകളില്‍ ഉടവുതട്ടാതെ ഇന്നും തിമര്‍ത്തു പെയ്യുന്ന സംവാദവേദിയായ 'ശ്രീകണ്ഠന്‍ നായര്‍ഷോ', ജീവിതഗന്ധിയായ കഥകള്‍ പറയുന്ന പരമ്പരകള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനുവേണ്ടി സമകാലിക പ്രസക്തിയുള്ള ഫീച്ചറുകള്‍ അങ്ങനെ നിരവധി വിഭവങ്ങള്‍ പ്രേക്ഷകര്‍ക്കായി എത്തിക്കുന്നു. ലോകത്തിന്റെ പ്രതിബിംബമായ ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തിന്റെ ചിന്താഗതിയെ തന്നെ രൂപപ്പെടുത്താന്‍ ഇന്ന് കെല്‍പ്പുള്ളവയാണ്. അതുതന്നെയാണ് ഫഌവേഴ്‌സ് റ്റിവി ഇന്ന് അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും... . കഴിഞ്ഞ വര്‍ഷം ഫഌവേഴ്‌സ് റ്റിവി യുഎസ്എയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ ഉടനീളം സംഘടിപ്പിച്ച, 'കരോള്‍ ഫെസ്റ്റിവല്‍ 2017' ന് ലഭിച്ച വന്‍മ്പിച്ച സ്വീകാര്യത ആണ് ഇക്കുറിയും 'കൊയര്‍ഫെസ്‌ററ് 2018' നടത്തുവാന്‍ ചാനലിനെ പ്രേരിപ്പിച്ചത്. മിഡ് വെസ്റ്റ്, ഈസ്റ്റ് വെസ്റ്റ് റീജിയണുകളായി തരംതിരിച്ച് അമേരിക്കയില്‍ ഉടനീളം, 2018-ഒക്ടോബര്‍ 27 മുതല്‍ സര്‍ഗപ്രതിഭകള്‍ മാറ്റുരക്കും, അതാത് റീജിയണുകളിലെ മാനേജര്‍മാരും ഫഌവേഴ്‌സ് ടീമും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. പരിപാടികള്‍ പൂര്‍ണ്ണമായും ഫഌവേഴ്സ്റ്റിവി വഴി തുടര്‍ച്ചയായി, ലോകമെമ്പാടും സംപ്രേക്ഷണം ചെയ്യുന്നതാണ്. ഓര്‍ക്കസ്ട്രാകള്‍ക്കുള്ള നിബന്ധനകളും, ഗൈഡ്‌ലൈന്‍സും, ദൃശ്യ-പത്ര-മാധ്യമങ്ങളിലൂടെ ഉടന്‍തന്നെ അറിയിക്കുന്നതാണ്. 'കൊയര്‍ഫെസ്റ്റ് 2018' നുള്ള പ്രവേശനവും രജിസ്‌ട്രേഷനും തികച്ചും സൗജന്യമായിരിക്കും. ബിജു സഖറിയാ, ഡോ.ജോ ജോര്‍ജ്, സിജോ വടക്കന്‍, ടിസി ചാക്കോ, എന്നിവര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു സഖറിയാ, സിഇഓ, ഫഌവേഴ്‌സ് റ്റിവി, യു.എസ്.എ., ഫോണ്‍-847 630-6462.

റിപ്പോര്‍ട്ട്: സജി കരിമ്പന്നൂര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More