You are Here : Home / USA News

"അവര്‍ക്കൊപ്പം " സിനിമ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യു എസ് റൗണ്ടപ്പ്

Text Size  

Story Dated: Saturday, September 22, 2018 07:02 hrs EDT

ബിന്ദു ടിജി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് ഈയാഴ്ച്ച, പുത്തന്‍ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്. ചില കാഴ്ച്ചകള്‍ കണ്ണുകൊണ്ടല്ല ഹൃദയം കൊണ്ടാണ് കാണേണ്ടത് എന്ന സന്ദേശവുമായി പൂര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ "അവര്‍ക്കൊപ്പം " എന്ന മലയാള സിനിമയുടെ റിലീസ് സെപ്റ്റംബര്‍ ഇരുപതിന് നടന്നു. ഫൊക്കാന പുതിയ കമ്മിറ്റി അധികാരമേറ്റു.ഭാവി പരിപാടികള്‍ക്കുള്ള ധനം സമാഹരിക്കുക, കായികമേഖലയെ പരിപോഷിപ്പിക്കുക , നേഴ്‌സ് മാരെ ആദരിക്കുക, സാങ്കേതിക വികസന പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങി ഒട്ടേറെ നൂതന പദ്ധതികള്‍ക്ക് മുന്‍തൂക്കം .

മറ്റു വാര്‍ത്തകള്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് ഉത്ഘാടനം നടന്നു കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി (കാന്‍ ജ് ) കേരള റിലീഫ് ഗ്രാന്‍ഡ് ഫണ്ട് റെയ് സര്‍ ലഞ്ച് സംഘടിപ്പിച്ചു. ജന്മനാടിനു ഐക്യ ദാര്‍ഢ്യ മര്‍പ്പിച്ചുകൊണ്ട്കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ സോളിഡാരിറ്റി ഡേ ആചരിച്ചു. ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറും ക്യാമറാ എഡിറ്റിംഗ് ഷിജോ പൗലോസുമാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More