You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസ് കേസ്സ്- ജഡ്ജിയുടെ ഉത്തരവ് നിരാശാജനകം: ലവ്‌ലി വര്‍ഗീസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 19, 2018 06:43 hrs EDT

ഷിക്കാഗൊ: പ്രവീണ്‍ വര്‍ഗീസ് കൊല ചെയ്യപ്പെട്ട കേസ്സില്‍ കുറ്റക്കാരനാണെന്ന് പന്ത്രണ്ട് അംഗ ജൂറി കണ്ടെത്തിയ പ്രതി ഗേജ് ബെലൂണിനെ തടവില്‍ നിന്നും വിട്ടയക്കുന്നതിനും. റീട്രയല്‍ വേണമെന്നും ഉത്തരവിട്ട ജഡ്ജിയുടെ തീരുമാനം നിരാശാ ജനകമാണെന്ന് പ്രവീണ്‍ വര്‍ഗീസിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ് പ്രതികരിച്ചു. സെപ്റ്റംബര്‍ 17 ന് ജഡ്ജിയുടെ ഉത്തരവ് പുറത്തു വന്നതിന് ശേഷം മാധ്യമങ്ങള്‍ക്ക് എഴുതി തയ്യാറാക്കി നല്‍കിയ പ്രസ്താവനയിലാണ് ലവ്‌ലി ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചത്. 'ജഡ്ജിയുടെ വിധിയില്‍ എനിക്ക് നിരാശയില്ലായെന്ന് പറയുകയാണെങ്കില്‍ അത് നുണ പറയുന്നതിന് തുല്യമാണ്. അതേ സമയം ഞാന്‍ ബഹുമാനിക്കുന്നുണ്ട്. നിയമം അതിന്റെ വഴിക്ക് പോകട്ടെ. ഇത്രയും കാലം ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.' ലവ്‌ലി പറഞ്ഞു. വര്‍ഷങ്ങളോളം നീണ്ടു നിന്ന നിയമ യുദ്ധത്തില്‍ അക്ഷീണം പൊരുതിയ പ്രോസിക്യൂഷന്‍ ടീമിനെ നയിച്ച അറ്റോര്‍ണി റോബിന്‍സണ്‍, നീല്‍, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരോടും ലവ്‌ലി പ്രത്യേകം നന്ദിയറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More