You are Here : Home / USA News

അവര്‍ക്കൊപ്പം സിനിമയുടെ റിലീസ് സെപ്റ്റംബര്‍ 20 നു അമേരിക്കയില്‍

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, September 19, 2018 06:42 hrs EDT

വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ പുര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന അവര്‍ക്കൊപ്പം എന്ന സിനിമയുടെ റിലീസ് സെപ്റ്റംബര്‍ 20 നു അമേരിക്കയിലെ വിവിധ തിയറ്റുറുകളില്‍ റിലീസ് ചെയ്യും. ഗണേശ് നായര്‍ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം തന്നെ പ്രവാസി മലയാളികള്‍ ആണ്. വാര്‍ദ്ധക്യത്തിലേക്ക് പോകുന്ന ഓരോ അമ്മമാരും ആഗ്രഹിച്ചു പോകുന്ന കാര്യം, അമേരിക്കയിലെ മലയാളികളായ ഓരോ അമ്മമാരുടെയും കഥയാണിത് .സമപ്രായക്കാര്‍ പൊന്നും പട്ടുമണിഞ്ഞ് ഓരോരോ ആഘോഷങ്ങള്‍ക്ക് ഒത്തുകൂടുമ്പോള്‍ തന്റെ ദുഃഖത്തെ ഓര്‍ത്തു മനം വിതുമ്പുന്ന ഒരു അമ്മയുടെ കഥ . അമേരിക്ക എന്ന സ്വപ്നഭൂമിയില്‍ എത്തിയ പ്രായഭേദമന്യേ ഏവരും കണ്ടിരിക്കേണ്ട ഒരു സിനിമ ആണിത്. ചില കാഴ്ചകള്‍ കണ്ണുകൊണ്ടല്ല , ഹൃദയം കൊണ്ടാണ് കാണേണ്ടത് എന്ന സന്ദേശമാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ പുര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഏറെ പുതുമകളും പ്രത്യേകതകളും അവകാശപ്പെടുന്നു.ഓരോ അമേരിക്കന്‍ മലയാളിക്കും അഭിമാനം പകരും വിധം ഈ ദൃശ്യവിരുന്നിന്‍റെ എല്ലാ മേഖലകളിലും തന്നെ അമേരിക്കന്‍ പ്രവാസി മലയാളിയുടെ കലാസ്‌നേഹത്തിന്‍റെയും നൈപുണ്യത്തിന്‍റെയും കരുണയുടെയും കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് 'ഭൂമിയിലെ പറുദീസ' എന്ന് വിളിക്കുന്ന ഈ പ്രവാസഭൂവില്‍ എത്തപ്പെട്ടവര്‍ നേരിടേണ്ടിവരുന്ന കഠിന സാഹചര്യങ്ങളും നിസ്സഹായവസ്ഥകളും ആദ്യമായി മറയില്ലാതെ അഭ്രപാളികളില്‍ പകര്‍ത്തിയിരിക്കുന്നു. 

 

അമേരിക്കയില്‍ ഋഷി മീഡിയയുമായി സഹകരിച്ചാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.ഇതിലെ മനോഹരമായ അഞ്ചു സിനിമ ഗാനങ്ങളും തീര്‍ച്ചയായും സംഗീത ആസ്വാദകര്‍ക്ക് ഒരു വിരുന്നാകും എന്ന് പ്രത്യാശിക്കുന്നു. ഈ കഥ കലാമൂല്യമുള്ള തിരക്കഥ ആക്കിയിരിക്കുന്നത് അജിത് എന്‍.നായര്‍ ആണ് . നിഷികാന്ത് ഗോപി ,അജിത് നായര്‍ എന്നിവരുടെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ഗിരിസൂര്യ ഈണം നല്‍കി , ജാസി ഗിഫ്റ്റ് ,ബിജു നാരായണന്‍,നജിം അന്‍ഷാദ് ,കാര്‍ത്തിക ഷാജി ,ഗിരി സൂര്യ , ജ്യോത്സന , ബിന്നി കൃഷ്ണകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് .അമേരിക്കന്‍ പ്രവാസി മലയാളികളായ കൊച്ചുണ്ണി ഇളവന്‍ മഠം (എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ) , മനോജ് നമ്പ്യാര്‍ (ഡയറക്ടര്‍ ഫോട്ടോഗ്രാഫി ), ലിന്‍സെന്‍റ് റാഫേല്‍ (എഡിറ്റിംഗ് ) ഷാജന്‍ ജോര്‍ജ് ( അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ) , ശ്രീ പ്രവീണ്‍ ( അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ) , അവര്‍ക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ മുണ്ടാടനൊപ്പം റെജി ഫിലിപ് ,എബി ജോണ്‍ ഡേവിഡ് എന്നിവരാണ് . പാര്‍ത്ഥസാരഥി പിള്ള (കാസ്റ്റിങ് ഡയറക്ടര്‍ ) , ചിത്രത്തിന്റെ മീഡിയ ലൈസന്‍ , പിആര്‍ ഒ യും ആയി ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ജയരാജ് ഋഷികേശന്‍ നായര്‍ തുടങ്ങി ഒട്ടനവധി പ്രതിഭകള്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ കലാപാടവം തെളിയിച്ചിരിക്കുന്നു. ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പിന്തുണയും സേവനവും നല്‍കിയവര്‍ അനവധിയാണ് . ബാലന്‍ വിജയന്‍ റൂബി ഗ്രൂപ്പ് , വിനോദ് കെ.ആര്‍ ,കെ , രമേശ് എം ചാനല്‍ ,എബിസണ്‍ എബ്രഹാം ,ബിജു ഓമല്ലൂര്‍,അരവിന്ദ് ജി .പദ്മനാഭന്‍ ,സുരേന്ദ്രന്‍ നായര്‍ ,ഗിരീഷ് നായര്‍,വില്‍സണ്‍ ഡാനിയേല്‍ ,കുമ്പളത്തു പദ്മകുമാര്‍ ,ഗോപന്‍ ജി.നായര്‍, ജയദേവ് നായര്‍ ,ഡോ .പദ്മജ പ്രേം , ഡോ .രാമചന്ദ്രന്‍ ,ഡോ .ഫ്രാന്‍സിസ് ക്‌ളമന്‍റ് ,അപ്പുക്കുട്ടന്‍ പിള്ള ,ജനാര്‍ദ്ദനന്‍ തോപ്പില്‍ , വിജയമ്മ നായര്‍ , ഡോക്ടര്‍ പ്രഭ കൃഷ്ണന്‍ , രവീന്ദ്രന്‍ നായര്‍ , ഷൈനി ജോര്‍ജ് , സുരേന്ദ്രന്‍ നായര്‍ എന്നിവരുടെ പേരുകള്‍ എടുത്തു പറയേണ്ടതുണ്ട്. പോസ്റ്റര്‍ ഡിസൈന്‍സ് നിര്‍വഹിച്ചിരിക്കുന്നത് സത്യന്‍സ് കോഴിക്കോട്. റോക്‌ലാന്‍ഡ് കൗണ്ടിയിലുള്ള മാവേലി സിനിമാസ്സിലും ,ലോങ്ങ് ഐലന്‍ഡ് ബെല്‍മോര്‍ പ്ലേഹൗസ് തീയേറ്റര്‍ , എഡിസണ്‍ ബിഗ് സിനിമാസ്സിലും അവര്‍ക്കൊപ്പം റിലീസ് ചെയുന്നുണ്ട്. ശ്രുതിലയ ബാന്‍ഡ് ചിക്കാഗോ ചിത്രത്തില്‍ ഭാഗമാകുന്നു . ഹാപ്പി റൂബിസ് സിനിമയാണ് 'അവര്‍ക്കൊപ്പം ' തീയറ്ററുകളില്‍ എത്തിക്കുന്നത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More