You are Here : Home / USA News

കൊളംബസില്‍ തിരുനാളും ബിഷപ്പ് മാര്‍ ഫ്രെഡറിക് ഫ്രാന്‍സീസ് കാംബലിന്റെ സന്ദര്‍ശനവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 04, 2018 12:03 hrs UTC

ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാളും കൊളംബസ് കത്തോലിക്കാ രൂപതാ മെത്രാന്‍ മാര്‍ ഫ്രെഡറിക് ഫ്രാന്‍സീസ് കാംബലിന്റെ സന്ദര്‍ശനവും സെപ്റ്റംബര്‍ ഒമ്പതിന് നടക്കും. ഇത്തവണ വളരെ ലളിതമായ രീതിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ നടത്തുവാനായി പാരീഷ് കൗണ്‍സില്‍ തീരുമാനം എടുത്തിരിക്കുകയാണ്. ഇതിലൂടെ കുറച്ചു തുക കേരളത്തില്‍ പ്രളയക്കെടുതി മൂലം ദുഖം അനുഭവിക്കുന്നവരെ സഹായിക്കാനായി വിനിയോഗിക്കുവാന്‍ തീരുമാനിച്ചു. തിരുനാള്‍ ക്രമീകരണങ്ങള്‍ക്കായ കമ്മിറ്റികള്‍ക്ക് വികാരി ഇന്‍ചാര്‍ജ് റവ.ഫാ. ദേവസ്യ കാനാട്ട്, ട്രസ്റ്റിമാരായ മനോജ് ആന്റണി, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരുടെ സഹായത്തോടെ രൂപംനല്‍കി. ജനറല്‍ കണ്‍വീനര്‍മാരായി ബെന്നി (സ്കറിയ) പള്ളിത്താനവും, ചെറിയാന്‍ മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന 40 പ്രസുദേന്തിമാരുടെ പ്രസുദേന്തിവാഴ്ച തിരുനാള്‍ ദിനത്തില്‍ നടക്കും. തിരുനാളില്‍ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ക്ഷണിക്കുന്നു. പി.ആര്‍.ഒ റോസ്മി അരുണ്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.