You are Here : Home / USA News

ഹൂസ്റ്റണില്‍ 'മാഗ്' ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഓണാഘോഷപരിപാടികള്‍ റദ്ദാക്കി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, August 18, 2018 01:37 hrs UTC

ഹൂസ്റ്റണ്‍: കേരളത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ ഹൂസ്റ്റണിലെ നിരവധി സംഘടനകള്‍ നടത്തുവാനിരുന്ന ഓണാഘോഷപരിപാടികള്‍ റദ്ദാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. നാളെ (ഓഗസ്റ്റ് 18) നടത്തുവാനിരുന്ന മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ് - MAGH), ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റി (FPMC), മലയാളി സമാജം ഓഫ് ലീഗ് സിറ്റി എന്നീ സംഘടനകളുടെ ഓണാഘോഷപരിപാടികല്‍ റദ്ദാക്കി. സെപ്തംബര്‍ 1 നു നടത്തുവാനിരുന്ന ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ (HRA), സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസ്സോസിയേഷന്‍ (SAMA), സെപ്റ്റംബര്‍ 15നു നടത്തുവാനിരുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല ഓണാഘോഷപരിപാടിളും റദ്ദ് ചെയ്തിട്ടുണ്ട്. സാധ്യമാകുന്ന രീതിയില്‍ നമ്മുടെ സ്വന്തം കേരളത്തില്‍ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി തങ്ങളാലാകുന്നവിധത്തില്‍ സഹായിക്കുന്നതിനു വിവിധ ക്രമീകരണങ്ങളാണ് ഹൂസ്റ്റണ്‍ സംഘടനകള്‍ ഒരുക്കിയിരിക്കുന്നത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഊണും ഉറക്കവും ഒഴിഞ്ഞു കേരളത്തിലെ നിരവധി ആളുകളെ കെടുതിയില്‍ നിന്ന് രക്ഷിക്കുന്നതിനു വേണ്ടപ്പെട്ട അധികാരികളുമായും സുരക്ഷാപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന അനേകം സന്നദ്ധ പ്രവര്‍ത്തകരെ ഹൂസ്റ്റണില്‍ കാണാം. നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കൂടി അതാതു സമയങ്ങളില്‍ നാടിന്റെ വേദന അടുത്തറിയുകയാണ് ഹൂസ്റ്റണ്‍ മലയാളികളും. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകള്‍: ജോഷ്വ ജോര്‍ജ് (MAGH) - 281 773 7988 ജീമോന്‍ റാന്നി (HRA) - 407 718 4805 സന്തോഷ് ഐപ്പ് ( FPMC) - 832 964 8016 ബിനീഷ് ജോസഫ് (ലീഗ് സിറ്റി മലയാളീ സമാജം) - 409 256 0873 ജിജി ഓലിക്കന്‍ (SAMA) - 713 277 8001 ഈശോ ജേക്കബ് (ഫ്രണ്ട്സ് ഓഫ് തിരുവല്ല) - 832 771 7646

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.