You are Here : Home / USA News

കേരളത്തോടൊപ്പം ഫോകാനയും, ഒരു കോടി രൂപ സമാഹരിക്കും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, August 17, 2018 11:17 hrs UTC

നമ്മുടെ സംസ്ഥാനം ഇന്ന് ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിക്കുകയാണ്. വീട് നഷ്‌ടപ്പെട്ടവർ, കൃഷികൾ നടപെട്ടവർ, ആഹാരവും വസ്ത്രവുംഇല്ലാതെ മഴക്കും വെള്ളപൊക്കത്തിനും ഉരുൾ പോട്ടലിനും മുമ്പിൽ പകച്ച് നില്‍ ക്കുന്ന ഒരു ജനത എന്തിനു അധികം പറയണം പ്രാഥമിക ക്രുത്യത്തിനു പോലും സൗകര്യമില്ലാതെ വിഷമിക്കുന്നവര്‍, ഏവരെയും വേദനിപ്പിക്കുന്ന ഒരു കാഴ്ച്ചയാണ് നാം ഇന്ന് കേരളത്തിൽ കാണുന്നത് . നമ്മുടെ കേരളത്തിൽ ഒരു മഹാദുരന്തം നേരിടുബോൾ നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാനിവില്ല . വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിത്‌. ഇതിന് വേണ്ടി ഫൊക്കാനയും ഒരു ഗോഫണ്ടു ആരംഭിച്ചു പ്രവർത്തനം തുടണ്ടി,ഗോഫണ്ടു വഴി $ 100,000.00 സമാഹരിക്കുക കൂടാതെ മറ്റ് അംഗസംഘടനകൾ വഴിയും സമാഹരിക്കുക മൊത്തത്തിൽ ഒരു കോടി രൂപ എന്നതാണ് ലക്‌ഷ്യം എന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ പി നായർ അഭിപ്രായപ്പെട്ടു. ഇതിനകം 54പേരുടെ ജീവഹായും,34 പേരെ കാണാതായിട്ടുണ്ടെന്നാണ് കണക്ക് . അനൗദ്യോഗികമായി കാണാതായവരുടെയും മരണപ്പെട്ടവരുടെയും കണക്കു അതിലേറെയാണ്. കേന്ദ്ര സേനയും മിലിട്രിയും ഇറങ്ങി . എങ്ങും രക്ഷാപ്രവര്‍ത്തനങ്ങള്‍.കേരളത്തിലെ 13 ജില്ലകളിലുംറെഡ് അലെര്‍ട്ട്പ്രഖ്യാപിച്ചു. ഒന്നര ലക്ഷം പേരാണ് കേരളത്തില്‍ പലയിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്ത് അഭയം പ്രവിച്ചവർ ഇതിൽ രണ്ട് ഇരിട്ടിയിൽ അധികമാണ്. അമേരിക്കയിൽ ഈ വർഷത്തെ ഓണങ്ങൾ ആഘോഷങ്ങൾ മാറ്റി ചാരിറ്റി പ്രവർത്തനത്തിന് വേണ്ടിയുള്ള ഒരു വേദിയാക്കി മാറ്റണമെന്ന് ഫൊക്കാന അംഗസംഘടനകളോട് അഭ്യർഥിച്ചു. ആഘോഷത്തിനായി ചെലവഴിക്കാനുദ്ദേശിക്കുന്ന ഓരോ ഡോളറും നമ്മുടെ നാട്ടില്‍ പ്രളയദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കു ലഭിച്ചാല്‍ വലിയ ആശ്വാസമായിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് മാധവൻ പി നായർ, സെക്രട്ടറി ടോമി കോക്കാട്ട് എന്നിവർ അഭിപ്രായപ്പെട്ടു. നമ്മൾ ഒരു മാതൃക കാട്ടേണ്ട സമയമാണ്. ആഘോഷത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല നമ്മുടെ കേരളത്തിന് , അപ്പോൾ നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി ഇക്കുറി ഓണം ചാരിറ്റി പ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റുന്നതല്ലേ ഉചിതം എന്നും അവർ അഭിപ്രായപ്പെട്ടു. ആഹാരമോ വസ്ത്രമോ അല്ല പണമാണ് നമ്മുടെ സഹോദരങ്ങള്‍ക്കാവശ്യം. ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് ചെലവഴിക്കാന്‍ വേണ്ടത്ര പണമില്ലെന്നും ധനസഹായമാണ് കേരളത്തിലെ ജനങ്ങള്‍ക്കാവശ്യമെന്നുംമുഖ്യമന്ത്രി പിണറായി വിജയന്‍ ഫൊക്കാന പ്രസിഡന്റ് മാധവൻ പി നായരോട് അഭ്യര്‍ത്ഥിച്ചു. സുനാമിയെക്കാള്‍ , ഓഖിയെക്കാള്‍ വലിയ ദുരന്തമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത് . വരാനിരിക്കുന്ന ദിവസങ്ങള്‍ ഇതിലും ദുരിതമായിരിക്കും. പ്രളയം നിലച്ചാലും ദുരിതം തന്നെ എന്നും അതിനുവേണ്ടി വേണ്ട സഹായങ്ങൾ ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. നമ്മുടെ പ്രിയ നാടിനുവേണ്ടി, നാട്ടുകാർക്ക് വേണ്ടി ഫൊക്കാനയുടെ ഗോ ഫണ്ട് മീ യിലേക്ക് ഉദാരമായി സംഭാവന ചെയ്യുക. സമാഹരിക്കുന്ന എല്ലാ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൊടുക്കുന്നതാണ്. ഇതിനു വേണ്ടി എല്ലാവരുടെയും സഹായ സഹകരങ്ങൾ അപേക്ഷിക്കുന്നതായി പ്രസിഡന്റ് മാധവൻ പി നായർ, സെക്രട്ടറി ടോമി കോക്കാട്, ട്രഷർ സജിമോൻ ആന്റണി, എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ് ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി ജേക്കബ് എന്നിവർ അഭിപ്രായപ്പെട്ടു. താഴെ കൊടിത്തിരിക്കുന്ന ലിങ്കിൽ നിന്നും ഗോ ഫണ്ട് മീ യിലേക്ക് ഉദാരമായി സംഭാവന ചെയ്യാവുന്നതാണ് . https://www.gofundme.com/fokana-kerala-flood-relief-fund?member=600886

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.