You are Here : Home / USA News

ചിക്കാഗോ രൂപതയില്‍ പ്രാര്‍ത്ഥനാദിനം ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച

Text Size  

Story Dated: Friday, August 17, 2018 11:00 hrs UTC

ചിക്കാഗോ: ജലപ്രളയവും മഴക്കെടുതിയുംമൂലം ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മനോബലവും ആത്മവിശ്വാസവും ലഭിക്കാനും, ദുരിതങ്ങള്‍ ഒഴിവാകാനും സര്‍വ്വശക്തനായ ദൈവത്തോട് പ്രത്യേകമായി അപേക്ഷിക്കുന്നതിനായി ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്തു. ഇടവകകളിലും മിഷനുകളിലും സാധിക്കുന്നവര്‍ ഉപവാസം അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കണം. നമ്മുടെ പ്രിയപ്പെട്ട ജനങ്ങളുടെ ഈ ബുദ്ധിമുട്ടില്‍ നമ്മെക്കൊണ്ട് ആവുംവിധത്തില്‍ സഹായിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. ഞായറാഴ്ച പ്രത്യേക പിരിവ് നടത്തി സഹായിക്കണമെന്നും ഇപ്പോള്‍ നാട്ടിലായിരിക്കുന്ന ബിഷപ്പ് ഒരു സന്ദേശത്തിലൂടെ അറിയിച്ചുവെന്നു രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.