You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സിന്റെ ഓണാഘോഷം ആഗസ്റ്റ് 18ന്

Text Size  

Story Dated: Wednesday, August 15, 2018 10:41 hrs UTC

ജോജോ

ന്യൂയോര്‍ക്ക്:സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സിന്റെ നാലാമത് ഓണാഘോഷം ഈ ശനിയാഴ്ച (August 18) രാവിലെ 11:30 മുതല്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് വെച്ച് നടത്തപ്പെടുന്നു. നാട്ടിലെ ഓണാഘോഷം പോലെ തന്നെ ഓണക്കളികളും സദ്യയുമാണ് ഈ പ്രവാസികളുടെ ഓണാഘോഷത്തെ വ്യത്യസ്തമാക്കുന്നത്. ഓണത്തിന് വേണ്ടി വലിയൊരു മൈതാനം തന്നെ ഒരുങ്ങി കഴിഞ്ഞു. അമേരിക്കയിലെ പുതു തലമുറയ്ക്ക് നമ്മുടെ ഓണത്തിന്റെ ഐതിഹ്യങ്ങളും , തനിമയും,പൈതൃകവും അറിയിക്കുകയും കൂടെ വടംവലി ,ഉറിയടി,കണ്ണുകെട്ടി കലമടി അങ്ങനെ ഒരുപാട് നാടന്‍ കളികള്‍ ഇവിടുത്തെ പുതിയ തലമുറയില്‍ എത്തിക്കാനും ഇതിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സിന് കഴിഞ്ഞു. മലയാളികളെ കൂടാതെ മറ്റു രാജ്യക്കാരും ഇവോരോടൊപ്പം ഓണം കൂടുവാന്‍ എത്താറുണ്ട്, ഈ ചെറിയ ഓണാഘോഷത്തെ ഒരു നാടിന്റെ തന്നെ ഉത്സവമാക്കിക്കിമാറ്റാന്‍ നല്ലവരായ എല്ലാ സ്‌നേഹിതരെയും ക്ഷണിക്കുന്നതായി സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സ് അറിയിച്ചു . പഴയകളികളുടെ സ്ഥാനത്ത് ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം സ്ഥാനം പിടിച്ചെങ്കിലും പഴമ വിളിച്ചോതുന്ന വിരലിലെണ്ണാവുന്ന ഓണക്കളികള്‍ക്ക് ഇന്നും ആരവങ്ങള്‍ ഉയര്‍ത്താന്‍ ആളുകള്‍ മുന്നിലാണ്

Address 1465 Manor Road Staen Island NY 10314

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.