You are Here : Home / USA News

കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌: സീറോമലബാര്‍ `ബി' ടീം ചാമ്പ്യന്മാര്‍

Text Size  

Story Dated: Wednesday, October 23, 2013 10:13 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 

ഫിലാഡല്‍ഫിയ: എസ്‌ എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ ആദ്യമായി ദേശീയതലത്തില്‍ സംഘടിപ്പിച്ച ഒന്നാമത്‌ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ആതിഥേയരായ ഫിലാഡല്‍ഫിയ സീറോമലബാര്‍ `ബി' ടീം ചാമ്പ്യന്മാരായി. സീറോമലബാര്‍ `എ' ടീം റണ്ണര്‍ അപ്പ്‌ ആയി. ഒക്ടോബര്‍ 12 ശനിയാഴ്‌ച്ച രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 6 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ്‌ റാക്കറ്റ്‌ ക്ലബിന്റെ (എന്‍. ഇ. ആര്‍. സി) ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടന്ന മല്‍സരങ്ങള്‍ കാണുന്നതിനും ടീമംഗങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി ധാരാളം പേര്‍ എത്തിയിരുന്നു. ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഗാര്‍ഫീല്‍ഡ്‌ ബ്ലസഡ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ സീറോമലബാര്‍ മിഷന്‍, ന്യൂയോര്‍ക്ക്‌ റോക്ക്‌ലാന്‍ഡ്‌ സീറോമലബാര്‍ മിഷന്‍, ഈസ്റ്റ്‌മില്‍സ്റ്റോണ്‍ സെ. തോമസ്‌ സീറോമലബാര്‍ ചര്‍ച്ച്‌, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ചര്‍ച്ച്‌ എന്നിവിടങ്ങളില്‍നിന്നായി 6 ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തു. 1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന ദിവംഗതനായ അത്യുന്നതകര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്‌മരണാര്‍ത്ഥം വടക്കേ അമേരിക്കയില്‍ ആദ്യമായിട്ടാണൂ ഒരു ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ നടത്തുന്നത്‌. ജറിന്‍ ജോണ്‍, ജോസഫ്‌ സെബാസ്റ്റ്യന്‍, മനു മാത്യു, ജേക്കബ്‌ സെബാസ്റ്റ്യന്‍, സിറില്‍ ജോണ്‍, ആന്‍ഡ്രൂ ചിറക്കല്‍, ഗില്‍സണ്‍ ജോണി, ഡെന്നിസ്‌ മനാട്ട്‌, ക്രിസ്‌ വര്‍ഗീസ്‌, ഷോണ്‍ ഈപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട സീറോമലബാര്‍ `ബി' ടീം ആണ്‌ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കിയത്‌.

 

റണ്ണര്‍ അപ്പ്‌ ആയ സീറോമലബാര്‍ `എ' ടീമില്‍ ജയ്‌സണ്‍ ജോസഫ്‌, ജസ്റ്റിന്‍ പാറക്കല്‍, ജോമി കുടക്കച്ചിറ, ജേക്കബ്‌ കുറിച്ചിയില്‍, ജോസഫ്‌ കുറിച്ചിയില്‍, ജോസഫ്‌ കന്നാടന്‍, ജിജില്‍ കളപറമ്പത്ത്‌, ജേക്കബ്‌ കണ്ണമ്പുഴ, നിതിന്‍ സിബിച്ചന്‍, ആന്‍ഡ്രു കന്നാടന്‍ എന്നിവരാണ്‌ കളിച്ചത്‌. ജോസഫ്‌ സെബാസ്റ്റ്യന്‍ എം. വി. പി. ആയും, ജേക്കബ്‌ കുറിച്ചിയില്‍ ത്രീ പോയിന്റ്‌ ഷൂട്ടര്‍ ആയും മികച്ച പ്രകടനം കാഴ്‌ച്ചവച്ചു. എസ്‌ എം സി സി നാഷണല്‍ സ്‌പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ പള്ളി വികാരിയുമായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ശനിയാഴ്‌ച്ച രാവിലെ 8 മണിക്ക്‌ കളിക്കാരെയും, നിരവധി സ്‌പോര്‍ട്‌സ്‌ പ്രേമികളെയും സംഘാടകരെയും സാക്ഷിനിര്‍ത്തി ടൂര്‍ണമെന്റ്‌ ഉല്‍ഘാടനം ചെയ്‌തു. അമേരിക്കയുടെ പല സ്ഥലങ്ങളില്‍നിന്നായി 70 ല്‍ പരം യുവജനങ്ങളെ അണിനിരത്തി ദേശീയതലത്തില്‍ ഇത്രയും വലിയ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിച്ചത്‌ എസ്‌. എം സി സിയുടെ സുവര്‍ണകിരീടത്തില്‍ ഒരുപൊന്‍തൂവല്‍ കൂടി ചാര്‍ത്തിയെന്ന്‌ ടൂര്‍ണമെന്റ്‌ ഉല്‍ഘാടനം ചെയ്‌തുകൊണ്ട്‌ അഗസ്റ്റിന്‍ അച്ചന്‍ പറഞ്ഞു.

 

എസ്‌.എം.സി.സി ഫിലാഡല്‍ഫിയാ ചാപ്‌റ്ററില്‍നിന്നും ഇനിയും നല്ല നല്ല പരിപാടികള്‍ പൊതുജനങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാമെന്ന്‌ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സാബു ജോസഫ്‌ സി. പി. എ. പറഞ്ഞു. ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കിയ ടീമിനു ജോസഫ്‌ കൊട്ടുകാപ്പള്ളി സ്‌പോണ്‍സര്‍ ചെയ്‌ത വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും ലഭിച്ചു. റണ്ണര്‍ അപ്‌ ആയ സീറോമലബാര്‍ `എ' ടീമിനു ഫോമാ നാഷണല്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു സി. പി. എ. സ്‌പോണ്‍സര്‍ ചെയ്‌ത എസ്‌ എം സി സി ട്രോഫി ലഭിച്ചു. ടൂര്‍ണമെന്റില്‍ വിജയകിരീടം നേടിയ ടീമംഗങ്ങള്‍ക്ക്‌ ജോസ്‌ ആറ്റുപുറം സ്‌പോണ്‍സര്‍ ചെയ്‌ത ട്രോഫികളും, റണ്ണര്‍ അപ്പ്‌ ടീം മെംബേഴ്‌സിനു ജോസഫ്‌ വര്‍ഗീസ്‌ (സിബിച്ചന്‍) സംഭാവനചെയ്‌ത ട്രോഫികളും നല്‍കി ആദരിച്ചു. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തിയ ജോസഫ്‌ സെബാസ്റ്റ്യന്‍, ജേക്കബ്‌ കുറിച്ചിയില്‍ എന്നിവരെ ഡോ. വിനോദ്‌ ചാക്കോ, ജോജി ചെറിയാന്‍ എന്നിവര്‍ സംഭാവനചെയ്‌ത പ്രത്യേക ട്രോഫികള്‍ നല്‍കി ആദരിച്ചു. ക്രൂസ്‌ ടൗണ്‍ ഫാര്‍മസി, ബോംബേ കഫെ, എസ്‌&എസ്‌ കണ്‍സള്‍ട്ടന്‍സി, ജെറിന്‍ പാലത്തിങ്കല്‍, ഡോ. ജെയിംസ്‌ കുറിച്ചി, ചാര്‍ലി ചിറയത്ത്‌ എന്നിവര്‍ ടീമുകളുടെ സ്‌പോണ്‍സര്‍മാരായി എസ്‌ എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സാബു ജോസഫ്‌ സി. പി. എ. യുടെ നേതൃത്വത്തില്‍ സെക്രട്ടറി ജോര്‍ജ്‌ പനക്കല്‍, ട്രഷറര്‍ ടോമി അഗസ്റ്റിന്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ്‌ മാത്യു സി. പി. എ., ജോസഫ്‌ കൊട്ടൂകാപ്പള്ളി, ദേവസികുട്ടി വറീദ്‌, രാജീവ്‌ തോമസ്‌, മോഡി ജേക്കബ്‌, ഡോ. ജെയിംസ്‌ കുറിച്ചി, ജോസ്‌ മാളേയ്‌ക്കല്‍, ആലീസ്‌ ആറ്റുപുറം, ജോസ്‌ പാലത്തിങ്കല്‍, ജോയി കരുമത്തി, ബീനാ ജോസഫ്‌, എം. സി. സേവ്യര്‍, ജയ്‌സണ്‍ പൂവത്തിങ്കല്‍, ജോര്‍ജ്‌ ഓലിക്കല്‍ എന്നിവര്‍ ടൂര്‍ണമെന്റ്‌ വിജയകരമായി കോര്‍ഡിനേറ്റു ചെയ്‌തു. ബാസ്‌കറ്റ്‌ബോള്‍ കളിക്കാരും, ടീം കോര്‍ഡിനേറ്റര്‍മാരുമായ ആന്‍ഡ്രു കന്നാടന്‍, ബിജു മുഞ്ഞേലി, ജിമ്മി കുടക്കച്ചിറ, ജെഫി പിട്ടാപ്പിള്ളി, സിറില്‍ ജോണ്‍, ജോമി കുടക്കച്ചിറ, ജിമ്മി കോശി എന്നിവര്‍ ടൂര്‍ണമെന്റിന്റെ സാങ്കേതിക കാര്യങ്ങളും ടീം സ്‌കെഡ്യൂളിംഗും ക്രമീകരിച്ചു. ട്രസ്റ്റിമാരായ വിന്‍സന്റ്‌ ഇമ്മാനുവല്‍, ബിജി ജോസഫ്‌, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാഭാരവാഹികള്‍, മരിയന്‍ മദേഴ്‌സ്‌ ഫോറം, സീറോമലബാര്‍ യൂത്ത്‌ എന്നിവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഒരുമയോടെ പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.