You are Here : Home / USA News

സാധക സംഗീത പുരസ്‌കാരം 2018 ശ്രീ പണ്ഡിറ്റ് രമേശ് നാരായണന്

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Monday, August 13, 2018 11:22 hrs UTC

ന്യൂജേഴ്‌സി : ശുദ്ധ സംഗീതത്തെയും, ലളിത സംഗീതത്തെയും പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി െ്രെട സ്‌റ്റേറ്റ് ഏരിയയില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന 'സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്' ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച വര്‍ണശബളമായ അവാര്‍ഡ് ദാന ചടങ്ങില്‍ സുപ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ജനും , 2017 ലെ നാഷണല്‍ അവാര്‍ഡ് ജേതാവുമായ ശ്രീ പണ്ഡിറ്റ് രമേശ് നാരായണനെ സാധക സംഗീത പുരസ്‌കാരം നല്‍കി ആദരിച്ചു സംഗീതത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു , ജീവിതം തന്നെ സമര്‍പ്പിച്ച സംഗീതജ്ജരെ ആദരിക്കുവാനായി സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് ഏര്‍പ്പെടുത്തിയ സാധക സംഗീത പുരസ്‌കാരം 2018 , കലാ സാംസ്‌കാരിക മേഖലയിലെ നിറവാര്‍ന്ന വ്യക്തിത്വത്തിന് ഉടമയായ ശ്രീ ദിലീപ് വര്‍ഗീസ് ആണ് ശ്രീ പണ്ഡിറ്റ് രമേശ് നാരായണന് സമര്‍പ്പിച്ചത് പ്രൗഢ ഗംഭീരമായ അവാര്‍ഡ് ദാന ചടങ്ങില്‍ െ്രെട സ്‌റ്റേറ്റ് ഏരിയയിലെ കലാ സാംസ്‌കാരിക സംഘടനാ രംഗത്ത് വ്യക്തിമുദ്ര പ്രദര്‍ശിപ്പിച്ച പ്രമുഖരോടൊപ്പം , ഇതര മേഖലകയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളും പങ്കെടുത്തു പുരസ്‌കാരദാന ചടങ്ങുകള്‍ക്ക് ശേഷം 'ഒരു നറുപുഷ്പമായി' എന്ന ഹൃദ്യമായ സംഗീതനിശയും അരങ്ങേറി. ശ്രീ പണ്ഡിറ്റ് രമേശ് നാരായണന്‍ , 2015 കേരള സ്‌റ്റേറ്റ് അവാര്‍ഡ് വിജയിയുമായ മധുശ്രീ നാരായണന്‍ , പ്രശസ്ത തബല വിദ്വാന്‍ ശ്രീ ആദിത്യ നാരായണ്‍ ബാനര്‍ജി, ഹാര്‍മോണിസ്‌റ് ശ്രീ സുധീര്‍ എന്നിവര്‍ ചേര്‍ന്ന് കാഴ്ച വെച്ച ഗാനങ്ങള്‍ തികച്ചും ഹൃദയഹാരിയായിരുന്നു

 

ചടങ്ങില്‍ സാധകയിലെ കുട്ടികളുടെ ഗാനങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുകയും കാണികള്‍ ഹര്‍ഷാരവത്തോടെ ഗാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു . അവാര്‍ഡ് ദാന ചടങ്ങില്‍ സ്വാഗതം ശ്രീ സുധാ കര്‍ത്തയും ,മുന്‍ ഫോമാ ജനറല്‍ സെക്രട്ടറിയും അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതനായ അനിയന്‍ ജോര്‍ജ് , ണങഇ യെ പ്രതിനിധീകരിച്ചു ശ്രീ ജിനേഷ് തമ്പി, ഗമിഷ നു വേണ്ടി ദീപ്തി നായരും ആശംസകള്‍ അറിയിച്ചു സംസാരിച്ചു ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം,കജഇചഅ നാഷണല്‍ പ്രസിഡന്റ് മധു രാജന്‍ , ശ്രീ റിച്ചി ഉമ്മന്‍ , മനോഹര്‍ തോമസ്, ഫ്രെഡ് കൊച്ചിന്‍ ,ജോണ്‍ മാത്യു, ജയ് കുളമ്പില്‍,ബിന്ധ്യ ശബരി ,ഡോ രേഖ മേനോന്‍ ,ഷീല ശ്രീകുമാര്‍, പ്രവീണ മേനോന്‍ , റോഷിന്‍ മാമ്മന്‍, സുധാകര്‍ മേനോന്‍, സുധീര്‍ നമ്പ്യാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു അവാര്‍ഡ് ദാന ചടങ്ങുകളുടെ ഭാഗമായി ശ്രീ തഹ്‌സീന്‍ മുഹമ്മദ് ,സുമ നായര്‍, വിജു ജേക്കബ് ,റോണി കുര്യന്‍ എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു പ്രോഗ്രാം ഇത്രമാത്രം മനോഹരമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് ഡയറക്ടര്‍ കെ ഐ അലക്‌സാണ്ടര്‍ സംസാരിച്ചു .നല്ല പ്രവര്‍ത്തനങ്ങള്‍ക്കായി കൈത്താങ്ങായ ശ്രീധര്‍ മേനോന്‍ ,ജോണ്‍ മാത്യു , പിന്റോ ചാക്കോ , ജോസഫ് സാമുവല്‍ (തങ്കച്ചന്‍) എന്നിവയുടെ സേവനങ്ങളെ ശ്രീ അലക്‌സാണ്ടര്‍ പ്രത്യേകം അനുസ്മരിച്ചു ഇതുവരെയുള്ള സംഗീതയാത്രയില്‍ കൂടെ നിന്ന കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍, സംഗീതത്തെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന ആളുകളുടെ നിസ്വാര്‍ത്ഥമായ പിന്തുണയും , സഹകരണവുമാണ് സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്കിനെ വിജയകരമായി നയിച്ച് കൊണ്ടിരിക്കുന്നത് എന്ന് സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് ഡയറക്ടര്‍ കെ ഐ അലക്‌സാണ്ടര്‍ എടുത്തു പറഞ്ഞു ഇനിയും ഇത്തരം മനോഹരമായ സംഗീത സായാഹ്നങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടേയെന്നും , സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് വരും വര്‍ഷങ്ങളില്‍ സംഗീതപ്രേമികള്‍ക്കായി നിറപ്പകിട്ടാര്‍ന്ന കലാവിരുന്നുകള്‍ വീണ്ടും സംഘടിപ്പിക്കാനാണ് പരിപാടി എന്നും ശ്രീ. കെ. ഐ അലക്‌സാണ്ടര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.