You are Here : Home / USA News

അസന്‍ഷന്‍ ഇടവക മെഡിക്കല്‍ സെമിനാറും റെഡ് ക്രോസ് ബ്ലഡ് ഡ്രൈവും

Text Size  

Story Dated: Tuesday, August 07, 2018 10:49 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മ ഇടവകയുടെ, ഇടവകമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ സെമിനാറും റെഡ് ക്രോസ് ബ്ലഡ് ഡ്രൈവും നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ അനുസ്കറിയ അറിയിച്ചു. ഓഗസ്റ്റ് മാസം 11-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിമുതല്‍ അസന്‍ഷന്‍ മാര്‍ത്തോമ്മാ പാരിഷ് ഹാളില്‍ (10197 നോര്‍ത്ത് ഈസ്റ്റ് അവന്യൂ,ഫിലാഡല്‍ഫിയ)വച്ച് നടത്തപ്പെടുന്ന സെമിനാറില്‍ വിവിധ ആതുരസേവനരംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോക്‌ടേഴ്‌സിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണവും റെഡ് ക്രോസിന്റെ നേതൃത്വത്തില്‍ ബ്ലഡ് ഡ്രൈവും മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ സൗജന്യ ആരോഗ്യപരിശോധന (ബ്ലഡ് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍) എന്നിവയുടെ പരിശോധനയും ലഭ്യമാണ്. കൂടാതെ സാധാരണയായി രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ട്രീറ്റുമെന്റുകളുടെ (മെഡിസിന്‍സ്, ട്രീറ്റ്‌മെന്റ് ഡീറ്റയില്‍സ്, ചെക്കപ്പ് ഡീറ്റയില്‍സ്, പ്രൈമറി ഡോക്‌ടേഴ്‌സ് ഡീറ്റയില്‍സ്, ഫാര്‍മസി ഡീറ്റയില്‍സ് ) പൊതുവായ വിവരം പ്രിന്റ് രേഖയായി രോഗികളുടെ കൈവശം നല്‍കുന്നതാണ്.

 

ഫിലാഡല്‍ഫിയ സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ തരത്തിലുള്ള ഏജന്‍സികളുടെ സേവനം സെമിനാറില്‍ ലഥ്യമാണ്.മെഡിക്കല്‍ സെമിനാറില്‍ വോളിന്റേയേഴ്‌സായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോളിന്റിയര്‍ അവേഴ്‌സ് സര്‍ട്ടിഫൈ ചെയ്തു കൊടുക്കുന്നതാണ്. ഇടവകമിഷന്റെ മെഡിക്കല്‍ സെമിനാറിന്റെ പൂര്‍ണ്ണവിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഈ സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്ഇടവകമിഷനു വേണ്ടി റവ: ജിന്‍സണ്‍ കെ മാത്യു (പ്രസിഡന്റ്) 267-312-9755വി. എല്‍. ജോര്‍ജ്ജ്കുട്ടി (സെക്രട്ടറി) 267-281-6783അനു സ്കറിയ (ജനറല്‍ കണ്‍വിനര്‍) 267-496-2423

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.