You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫി ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് വന്‍വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 03, 2018 11:28 hrs UTC

ചിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വുഡ്‌റിഡ്ജ് എ.ആര്‍.സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ 7 മണി വരെ നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ എത്തിച്ചേര്‍ന്ന് ഈ സംരംഭം വന്‍ വിജയമാക്കിയ എല്ലാവരോടും അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു. ടൂര്‍ണമെന്റ് വിജയികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പാലമറ്റത്തിന്റെ സാന്നിധ്യത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രേറ്റ് വേ ഇന്‍കോര്‍പറേറ്റ്‌സ് ആണ് ഈ സംരംഭത്തിന്റെ ഇവന്റ് സ്‌പോണ്‍സേഴ്‌സ്. സീനിയര്‍ വിഭാഗത്തില്‍ വിജയിച്ച ടീം "നോ മേഴ്‌സി'നു വര്‍ഗീസ് കുടുംബം സ്‌പോണ്‍സര്‍ ചെയ്ത പ്രവീണ്‍ വര്‍ഗീസ് എവര്‍റോളിംഗ് ട്രോഫിയും 500 രൂപയും സമ്മാനമായി ലഭിച്ചു. "ട്യൂസ്‌ഡേ ക്രൂ' രണ്ടാം സ്ഥാനത്തിനുള്ള 150 ഡോളര്‍ സമ്മാനം നേടി.

 

ഡെക്കറേറ്റീവ് വിന്‍ഡോ കവര്‍ ആണ് രണ്ടാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്. മറ്റുള്ളവര്‍ക്ക് മാതൃകയായി ട്യൂസ്‌ഡേ ക്രൂ അവര്‍ക്ക് ലഭിച്ച 150 ഡോളര്‍ പ്രവീണ്‍ വര്‍ഗീസ് സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. ജൂണിയര്‍ വിഭാഗത്തില്‍ "ചക്ക് നോറിസ് റേജ്' ഒന്നാം സ്ഥാനത്തും, 'വിണ്ടി സിറ്റി യംഗ് ബോളേഴ്‌സ്' രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ആദ്യത്തെ കായിക സംരംഭമായ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് അസോസിയേഷന്‍ യൂത്ത് കമ്മിറ്റിയുടേയും വനിതാ സെല്ലിന്റേയും സംയുക്ത സംരംഭമാണ്. ഫിലിപ്പ് നങ്ങച്ചിവീട്ടില്‍, റോഷ്മി കുഞ്ചെറിയ, ജിറ്റോ കുര്യന്‍, ആല്‍വിന്‍ പൗളി എന്നിവര്‍ നേതൃത്വം നല്‍കിയ ഈ സംരംഭത്തിനു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോസ്‌മേരി കോലഞ്ചേരി, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, വൈസ് പ്രസിഡന്റ് സുബാഷ് ജോര്‍ജ് എന്നിവര്‍ തുടക്കംമുതല്‍ മികച്ച പിന്തുണ ഇവര്‍ക്ക് നല്‍കി. വിശാഖ് ചെറിയന്‍ (പബ്ലിസിറ്റി ചെയര്‍മാന്‍) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.