You are Here : Home / USA News

ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ ഓണാഘോഷം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 31, 2018 11:10 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളിസംഘടനകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ ഈ വര്‍ഷത്തെഓണാഘോഷപരിപാടികള്‍ സെപ്തംബര്‍ 1നു ശനിയാഴ്ച രാവിലെ 11.30 മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തുന്നതിനുഎക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഉപരക്ഷാധികാരി ബാബു കൂടത്തിനാലിന്റെ പാസഡീനയില്‍ കൂടിയ കമ്മിറ്റി യോഗത്തില്‍ ഓണഘോഷപരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. പ്രസിഡണ്ട് ജീമോന്‍ റാന്നി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച് ഹാളില്‍ (211, Present Street, Missouri City) വച്ചാണ് പരിപാടികള്‍ നടക്കുന്നത്. ചെണ്ടമേളം, അത്തപ്പൂക്കള മത്സരം, ഹൂസ്റ്റണിലെ പ്രമുഖ ഗായകര്‍ നയിക്കുന്ന അടിപൊളി ഗാനങ്ങളുമായി ഗാനമേള, ഹാസ്യകലാപരിപാടികള്‍, വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങി വിവിധ പരിപാടികളാല്‍ റാന്നി ഓണം കെങ്കേമമാക്കുന്നതിനുള്ളഒരുക്കങ്ങളാണ് നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഈ വര്‍ഷം ഹൈടവര്‍ ഹൈസ്‌കൂളില്‍ നിന്നും വാലിഡേക്ടറിയന്‍ പദവി സ്വന്തമാക്കിയ റാന്നി അസ്സോസിയേഷന്‍ അംഗം ഷാരോണ്‍സക്കറിയയെ ഓണാഘോഷ വേദിയില്‍ ആദരിക്കും. ബിനു സക്കറിയ കളരിക്കമുറിയിലിനെ ഓണം ജനറല്‍ കണ്‍വീനര്‍ ആയി തെരെഞ്ഞെടുത്തു. റോയ് തീയാടിക്കല്‍, മെവീന്‍ പാണ്ടിയത്ത്, മീര സക്കറിയ, തുടങ്ങിയവര്‍ കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ജോയ് മണ്ണില്‍, ബാബു കൂടത്തിനാലില്‍, മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സക്കറിയ, ഷിജു ജോര്‍ജ് തച്ചനാലില്‍ , സജി ഇലഞ്ഞിക്കല്‍, ഷീജ ജോസ്, വിനോദ് ചെറിയാന്‍,ജോണ്‍.സി.ശാമുവേല്‍, റീന സജി, ജിജി ബാലു, ജോണ്‍സന്‍ കൂടത്തിനാലില്‍ ,ബാലു ,ജോസ് മാത്യു തുടങ്ങിയവര്‍കമ്മിറ്റിയിലെ ചര്‍ച്ചക ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. സെക്രട്ടറി ജിന്‍സ് മാത്യു കിഴക്കേതില്‍ സ്വാഗതവും, ട്രഷറര്‍ റോയ് തീയാടിക്കല്‍ നന്ദിയും പറഞ്ഞു, ജീമോന്‍ റാന്നി - 407 718 4805, ജിന്‍സ് മാത്യു - 832 278 9858 'റോയ് തീയാടിക്കല്‍ - 832 768 2860

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.