You are Here : Home / USA News

പ്രളയക്കെടുതിയില്‍ ആശ്വാസവുമായി അമേരിക്കയില്‍നിന്നും ഡി.എം.എ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, July 29, 2018 01:11 hrs UTC

ഡിട്രോയിറ്റ്/കുറ്റൂര്‍: വെള്ളപ്പൊക്കത്തിന്റെ തീരാദുരിതമനുഭവിക്കുന്ന അപ്പര്‍ കുട്ടനാട്ടിലെ കുറ്റൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുന്നൂറു കുടുംബാംഗങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ആശ്വാസവുമായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡി.എം.എ.) നാട്ടിലെയൊരുപറ്റം യുവാക്കളുമായി സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. ഡിട്രോയിറ്റെന്ന അമേരിക്കയിലെ മോട്ടോര്‍ നഗരിയിലെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്കു കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റെന്ന അമേരിക്കന്‍ പദ്ധതിയുമായി സഹകരിച്ചു മക്കൊമ്പു കൗണ്ടിയില്‍ ഭവനങ്ങളുടെ പുനര്‍നിര്‍മ്മാണവുമായും, സൂപ്പ് കിച്ചനുകളില്‍ സംഘടനാ പ്രവര്‍ത്തകര്‍ ഭക്ഷണം പാചകം ചെയ്തു വിളമ്പി നല്‍കിയും സജീവമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ഡി എം എ യെന്ന മലയാളി കൂട്ടായ്മ, അടുത്തകാലത്ത് ഓഖി ദുരന്തം കേരളത്തെ ബാധിച്ചപ്പോള്‍ കോഴിക്കോട് കേന്ദ്രമായി നിരവധി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുകയും വര്ഷങ്ങളായി അനേകം രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കി സഹായിച്ചു വരുന്നു. കുറ്റൂര്‍ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ അര്‍ഹരായവരെ കണ്ടെത്തുന്നതിനും കിറ്റുകള്‍ എത്തിക്കുന്നതിനും പഞ്ചായത്ത് അംഗം ഹരികൃഷ്ണനോടൊപ്പം ഡി.എം. എയുടെ പ്രതിനിധികളായി ടി എസ് ശ്രീകുമാര്‍, ദേവിക രാജേഷ്, ഉഷ ശ്രീകുമാര്‍, പ്രമുഖ മാധ്യമ അവതാരിക നന്ദിനി ശ്രീകുമാര്‍ എന്നിവരും സന്നദ്ധപ്രവര്‍ത്തകരായ സുരേഷ് പുത്തന്‍പുരക്കല്‍, ശ്യാം, ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും ഡി എം എ ഭാരവാഹികളായ മോഹന്‍ പനങ്കാവില്‍, സാം മാത്യു, ഷിബു വര്ഗീസ്,രാജേഷ് നായര്‍, രാജേഷ്കുട്ടി, വിനോദ് കൊണ്ടൂര്‍ എന്നിവരും പ്രവര്‍ത്തിച്ചുവരുന്നു.

സുരേന്ദ്രന്‍ നായര്‍ പി ആര്‍ ഒ (ഡി എം എ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.