You are Here : Home / USA News

റീജിയണല്‍ പഠന സമ്മേളനം വിജ്ഞാനപ്രദമായി

Text Size  

Story Dated: Tuesday, October 22, 2013 10:42 hrs UTC

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മിഡ്-വെസ്റ്റ് റീജിയണില്‍ സംഘടിപ്പിച്ച പഠന കളരി, പങ്കെടുത്ത ഏവര്‍ക്കും സഭയെക്കുറിച്ചുള്ള ആഴമായ അറിവിനുള്ള വേദിയായി മാറി. ഒക്‌ടോബര്‍ 19 ശനിയാഴ്ച ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടന്ന സെമിനാറില്‍ റീജിയണലിലെ കൂടുതല്‍ ഇടവക ജനങ്ങളുടെ പ്രാതിനിത്യം ഈ പഠന കളരിക്ക് തിളക്കമേകി. ‘IDENTITY , VISION & MISSION OF THE MAR THOMA CHURCH’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിന് മുഖ്യാതിഥിയായി എത്തിയ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മുന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ. യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിക്കുകയും സെമിനാര്‍ വിഷയത്തെ അടിസ്ഥാനമാക്കി ആധികാരികമായി പ്രഭാഷണം നടത്തുകയും ചെയ്തു. റീജിയണലിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് മോനിഷ് ജോണ്‍, റിനി ശാമുവേല്‍, ഷിജി അലക്‌സ് എന്നിവര്‍ ശ്രദ്ധേയകരമായി വിഷയാസ്പദമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രൗഢഗംഭീരമായ സദസ്സില്‍ നിന്ന് ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കും അഭി.യുയാക്കീം തിരുമേനി പ്രസക്തമായ ഉത്തരം നല്‍കി.

 

ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം നേതൃത്വം നല്‍കിയ ആരാധനയോടുകൂടി ആരംഭിച്ച സമ്മേളനത്തിന് റീജിയണല്‍ പ്രസിഡന്റ് റവ.ഡാനിയേല്‍ തോമസ് അധ്യക്ഷനായിരുന്നു. ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക അസോ. വികാരി റവ.ബിജു പി. സൈമണ്‍, സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഷാജി തോമസ് എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. റവ.എം.സി. ജോണ്‍, ചിക്കാഗോ സി.എസ്.ഐ. ഇടവക വികാരിമാരായ റവ.ഷൈന്‍ മാത്യൂ, റവ.ബിനോയ് പി. ജേക്കബ് എന്നിവര്‍ സെമിനാറിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെമിനാറില്‍ പങ്കെടുത്തവര്‍ തങ്ങളുടെ പ്രതികരണങ്ങളിലൂടെ ഇതില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടമാക്കി. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം ആതിഥ്യമരുളിയ ഈ പഠന സമ്മേളനത്തിന് എത്തിയ ഏവര്‍ക്കും പ്രോഗ്രാം കണ്‍വീനര്‍ മാത്യൂസ് എബ്രഹാം(റോയ്) സ്വാഗതം ആശംസിക്കുകയും ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം സെക്രട്ടറി സുനീന ചാക്കോ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വാര്‍ത്ത അയച്ചത് : ബെന്നി പരിമണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.