You are Here : Home / USA News

മോര്‍ ഒസ്താത്തിയോസ് ബന്യാമിന്‍ ജോസഫ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്

Text Size  

Story Dated: Friday, July 20, 2018 01:24 hrs UTC

ന്യൂയോര്‍ക്ക്: മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന സിംഹാസന പളളികളുടെ അധിപനായിരുന്ന മോര്‍ ഒസ്താത്തിയോസ് ബന്യാമിന്‍ ജോസഫ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്‌കൂള്‍ 10-ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കുന്ന കുട്ടിക്ക് പനക്കല്‍ ഫാമിലി സ്‌­പോണ്‍സര്‍ ചെയ്യുന്ന മോര്‍ ഒസ്താത്തിയോസ് ബന്യാമിന്‍ ജോസഫ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് (1001 ഡോളര്‍ ) നല്‍കി ആദരിക്കുന്നു.

മലങ്കര സുറിയാനി സഭയുടെ പ്രതിസന്ധിഘട്ടത്തില്‍ സത്യവിശ്വാസം നിലനിര്‍ത്തുന്നതിനും സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പരിരക്ഷിക്കുന്നതിനും അഹോരാത്രം പരിശ്രമിക്കുകയും പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും വിധേയത്വവും കൂറും ജീവിതാന്ത്യം വരെ നിലനിര്‍ത്തുകയും ചെയ്ത ഭാഗ്യ സ്മരണാര്‍ഹനായ, ബന്യാമിന്‍ തിരുമേനിയുടെ നാമത്തില്‍ ഇത്തരത്തിലൊരു അവാര്‍ഡ് പ്രഖ്യാപിക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വരും തലമുറക്ക് ഇതൊരു പ്രചോദനമായി തീരട്ടേയെന്നും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി ആശംസിച്ചു.

2017-ല്‍ ഭദ്രാസനാടിസ്ഥാനത്തില്‍ 10-ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ടാനിയ ജഗന് (സെയ്ന്റ് ഇഗ്നേഷ്യസ് സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, കരോള്‍ട്ടന്‍, ടെക്സസ്) ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും അതിഭദ്രാസനത്തില്‍ ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 32ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നടത്തപ്പെടുന്ന പൊതുയോഗത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. പനക്കല്‍ ഫാമിലിക്കുവേണ്ടി ബന്യാമിന്‍ തിരുമേനിയുടെ സഹോദര പുത്രന്‍ ബെന്നി പനക്കലാണ് ക്യാഷ് പ്രൈസ് സ്പോണ്‍സര്‍ ചെയ്യുന്നത്.

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.