You are Here : Home / USA News

മലങ്കര അതിഭദ്രാസനം 32-ാമത് കുടുംബമേള; സെക്യൂരിറ്റി, മെഡിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജം

Text Size  

Story Dated: Friday, July 20, 2018 01:23 hrs UTC

ന്യൂയോര്‍ക്ക്∙ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും അതിഭദ്രാസനത്തിന്റെ ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 32–ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന സഭാംഗങ്ങളുടെ സുരക്ഷയൊരുക്കുന്ന സെക്യൂരിറ്റി വിഭാഗം പ്രവര്‍ത്തന സജ്ജമായതായി കോഓര്‍ഡിനേറ്റര്‍ ഷെവ. സി.ജി. വർഗീസ് അറിയിച്ചു.

പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷക്കായി നിരവധി ക്രമീകരണങ്ങളാണ് ഈ വര്‍ഷത്തെ കുടുംബ മേളയില്‍ നടപ്പാക്കുന്നത്. ആദ്യ ദിവസമായ ജൂലൈ 25 ന് രാവിലെ 9.30 നു തന്നെ എല്ലാ സെക്യൂരിറ്റി അംഗങ്ങളും റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും, എല്ലാ ദിവസവും രാവിലെ പ്രത്യേക മീറ്റിങ്ങിൽ പങ്കെടുക്കണമെന്നും ഷെവ. സി.ജി വര്‍ഗീസ് അറിയിച്ചു. കണ്‍‌വന്‍ഷന്‍ സെന്ററിലുടനീളം സെക്യൂരിറ്റി മെഡിക്കല്‍ അംഗങ്ങളുടെ പേരും ഫോണ്‍ നമ്പറുകളും പ്രദര്‍ശിപ്പിക്കുന്നതായിരിക്കും (വിവരങ്ങള്‍ക്ക് ഷെവ. സി.ജി വര്‍ഗീസ് 562 673 3638).

മെഡിക്കല്‍ വിഭാഗം കണ്‍‌വന്‍ഷന്‍ ദിവസങ്ങളില്‍ ഫസ്റ്റ് എയിഡിനായുള്ള കിറ്റ് തയ്യാറാക്കിയതായി കോഓര്‍ഡിനേറ്റര്‍ ജയിംസ് ജോര്‍ജ് അറിയിച്ചു. കണ്‍‌വന്‍ഷനിലുടനീളം ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ സംഘംത്തെ തയ്യാറാക്കിയിട്ടുണ്ട് (വിവരങ്ങള്‍ക്ക് ജയിംസ് ജോര്‍ജ്: 973 985 8432).

കേരളീയ തനിമയില്‍ പ്രൗഢ ഗംഭീരമായി സുറിയാനി സഭയുടെ ആത്മീയ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന കണ്‍‌വന്‍ഷനിലെ പ്രധാന ഇനമായ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റവ. ഫാ. എബി മാത്യു (കാനഡ), ഏലിയാസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു (വിവരങ്ങള്‍ക്ക് ഫാ. എബി മാത്യു 647 854 2239, ഏലിയാസ് ജോര്‍ജ് 708 653 6861).

സഭാംഗങ്ങളുടെ ആത്മീയ ഉന്നമത്തിനോടൊപ്പം കുടുംബങ്ങള്‍ തമ്മിലുള്ള സഹകരണവും വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന കുടുംബമേളയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പബ്ലിസിറ്റി കോഓര്‍ഡിനേറ്റര്‍മാരായ ജീമോന്‍ ജോർജ്, സജി കരിമ്പന്നൂര്‍ എന്നിവര്‍ അറിയിച്ചു. വിവിധ ദേവാലയങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന അംഗങ്ങളുടെ കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയതായി ജീമോന്‍ ജോര്‍ജ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജീമോന്‍ ജോര്‍ജ് 267 970 4267, സജി കരിമ്പന്നൂര്‍ 813 263 6302.

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.