You are Here : Home / USA News

ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

Text Size  

Story Dated: Sunday, July 08, 2018 01:31 hrs UTC

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതൃ സം ഘടനയായ ഫൊക്കാന ഇതിന്‌ മുന്‍ കൈ എടുക്കണം . രണ്ട് സം ഘടന വേണോയെന്ന് ഇരു കൂട്ടരും ആലോചിക്കണം

ഗെയില്‍ നിശ്ചയിച്ച സമയത്തുതന്നെ അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഗെയില്‍ അധികൃതര്‍. അതിനുള്ള എല്ലാ തടസ്സങ്ങളും പൂര്‍ത്തിയായി. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ നിരവധി കമ്പനികള്‍ക്ക് ആവശ്യമായ ഇന്ധനം പൈപ്പ് ലൈന്‍ വഴി നല്‍കാന്‍ കഴിയും. അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ വിമാനത്താവളങ്ങളുടെ എണ്ണം അഞ്ചായി വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ അസാധ്യമെന്നു കരുതിയ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ഇനിയും പലതും യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് എതിര്‍പ്പുകള്‍ക്കും തടസ്സങ്ങള്‍ക്കും ഇടമില്ലാത്തവണ്ണം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു . കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അഞ്ചാമത്തെ വിമാനത്താവളം ശബരിമല കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പ്രാഥമിക ചര്‍ച്ചകളും നടന്നുവരികയാണ്.

തിരുവനന്തപുരത്തെ പായല്‍പിടിച്ചു കിടന്ന പാര്‍വതിപുത്തനാര്‍ തോടിന്റെ നവീകരണം പൂര്‍ത്തിയാക്കി അതിന്റെ എല്ലാ മനോഹാരിതയോടുംകൂടി കാത്തുസംരക്ഷിക്കാന്‍ കഴിഞ്ഞതായി പറഞ്ഞ മുഖ്യമന്ത്രി വര്‍ഷങ്ങളായി ഈ തോടിന്റെ പായല്‍ നീക്കിയപ്പോള്‍ കറുത്ത നിറമുള്ള മലിന ജലംകൊണ്ട് ആവരണം ചെയ്തിരിക്കുകയായിരുന്നു. തോട് പൂര്‍ണ്ണമായും പൂര്‍ത്തിയാക്കി കഴിഞ്ഞതായും പിണറായി പറഞ്ഞു. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാള ഭാഷ ടെക്‌സസ് സര്‍വ്വകലാശാലയില്‍ അമേരിക്കക്കാരാനായ പ്രഫസര്‍ മലയാളം പഠിപ്പിക്കുന്നത് ഭാഷയുടെ അംഗീകാരമായി കാണുന്നതായി അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പാതയുടെ നിര്‍മാണം പുര്‍ത്തിയായാല്‍ തിരുവനന്തപുരത്തുനിന്നും എറണാകുളം വരെ രണ്ടു മണിക്കൂറുകൊണ്ടും, എറണാകുളത്തുനിന്നും കാസര്‍ഗോഡുവരെയും രണ്ടു മണിക്കൂറുകൊണ്ട് ട്രെയിന്‍ യാത്ര നടത്താന്‍ കഴിയു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.