You are Here : Home / USA News

മറിയത്തിന്റെയും ജോസഫിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങൾ ഇരുമ്പ് കൂട്ടിലടച്ച് പ്രതിഷേധം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 07, 2018 03:33 hrs UTC

ഇൻഡ്യാന∙ ട്രംപിന്റെ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള സീറോ ടോളറൻസ് പോളിസിയിലും യുഎസ് മെക്സിക്കോ അതിർത്തിയിൽ നടക്കുന്ന കൂട്ട അറസ്റ്റിലും പ്രതിഷേധിച്ച് ഇൻഡ്യാന പൊലീസ് എപ്പിസ്കോപ്പൽ ചർച്ചിനു മുന്നിൽ ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും ജോസഫിന്റെയും രൂപങ്ങൾ ഇരുമ്പു കൂട്ടിലടച്ച് ചങ്ങല കൊണ്ടു ബന്ധിച്ച് പ്രദർശിപ്പിച്ചു.

ഡിറ്റൻഷൻ സെന്ററിന്റെ പ്രതീകമായിട്ടാണ് ചങ്ങലകൊണ്ടു ബന്ധിച്ച ഇരുമ്പ് കൂടെന്ന് ക്രൈസ്റ്റ് ചർച്ച് കത്തിഡ്രൽ കോൺഗ്രിഗേഷൻ റെക്ടർ പറഞ്ഞു. അയൽക്കാരെ സ്നേഹിക്കണമെന്ന ക്രിസ്തുവിന്റെ അടിസ്ഥാന പഠിപ്പിക്കലിനെതിരാണ് ഇന്നു നടക്കുന്ന സംഭവങ്ങളെന്ന് റവ. ലി കർട്ടിസ് ചൂണ്ടിക്കാട്ടി.

അഭയാർഥികളായാണ് യേശുവും കുടുംബവും ഈജിപ്റ്റിലെത്തിയത്. മത്തായിയുടെ സുവിശേഷം അടിസ്ഥാനമാക്കി ലി പറഞ്ഞു. രാത്രിയിൽ ദൂതൻ പ്രത്യക്ഷപ്പെട്ടു ഹെരോദ കുഞ്ഞിനെ വധിക്കാൻ പദ്ധതി തയ്യാറാക്കുന്നു എന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇവർക്ക് യാത്ര തിരിക്കേണ്ടി വന്നത്.

ജോസഫും മേരിയും മറ്റൊരു രാജ്യത്തേക്ക് യാത്ര തിരിച്ചത് നിയമം ലംഘിച്ചല്ലായിരുന്നു. ഇവരെ ആരും അറസ്റ്റു ചെയ്തിരുന്നില്ലെന്നും ലി പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ഇവരെ പോലെ എത്തിച്ചേരുന്നവരെ സ്വീകരിക്കാൻ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികാത്മകമായിട്ടാണ് ഇത് പ്രദർശിപ്പിച്ചതെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.