You are Here : Home / USA News

സണ്ണിമറ്റമന ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

Text Size  

Story Dated: Wednesday, July 04, 2018 12:18 hrs UTC

ജോസ് മോന്‍ തത്തംകുളം

റ്റാമ്പാ: കാല്‍ നൂറ്റാണ്ടില്‍ അധികമായി സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ശ്രദ്ധേയനായ ശ്രീ.സണ്ണി മറ്റമന ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. കോളേജ് പഠനകാലത്ത് 1983 ല്‍ കോതമംഗലം MA College യൂണിയന്‍ ജനറല്‍ സെക്രട്ടറി CMFRI Cochin ന്റെ Research Scholar Association President എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നു ഫ്‌ളോറിഡായില്‍ എത്തിയ സണ്ണി 2009ല്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി, 2011 ല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2014-2016 കാലഘട്ടത്തില്‍ ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. നിലവില്‍ ഫൊക്കാനാ അഡീഷ്ണല്‍ അസോസിയേറ്റ് ട്രഷറര്‍, മലയാളീ അസ്സോസിയേഷന്‍ ഓഫ് ടാമ്പ(MAT) യുടെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. താന്‍ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫൊക്കാനയെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കുമെന്നും നാളിതുവരെ പരിപാലിച്ചു വരുന്ന പൊതുരംഗത്തെ മാന്യതയും സത്യസന്ധതയും ആത്മാര്‍ത്ഥതയും തുടര്‍ന്നും ഉണ്ടായിരിക്കുമെന്ന് സണ്ണി ഉറപ്പു നല്‍കുന്നു. എല്ലാ പ്രതിനിധികളും വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് സണ്ണി മറ്റമന വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.