You are Here : Home / USA News

ക്രിക്കറ്റ് ലീഗ് മത്സരം ഡാലസിൽ

Text Size  

Story Dated: Tuesday, July 03, 2018 08:16 hrs UTC

ഡാലസ്∙ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ (OCYM) നേതൃത്വത്തിൽ ഡാലസിൽ വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളെ അണിനിരത്തി ജൂലൈ 7 ശനിയാഴ്ച്ച ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിക്കും. ഡാലസിലെ മെസ്കിറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ (2800 East Glen Blvd, Mesquite, Tx- 75181) വച്ച് രാവിലെ 7 മണിക്ക് മത്സരം ആരംഭിക്കും. ഫൈനൽ ടൂർണ്ണമെന്റ് വൈകിട്ടോടുകൂടി നടക്കും. ടൂർണ്ണമെന്റ് കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡാലസിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: പ്രിൻസ് എബ്രഹാം: 214 729 5345, എബി ജോൺ: 214 642 8656.

By: ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.