You are Here : Home / USA News

ഫൊക്കാനാ 18–ാം അന്തർദേശീയ കൺവൻഷൻ ചരിത്ര സംഭവം ആകും: ഫിലിപ്പോസ് ഫിലിപ്പ്

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, July 03, 2018 08:13 hrs UTC

ജൂലൈ അഞ്ചുമുതൽ ഏഴുവരെ ഫിലഡൽഫിയ വാലിഫോർജ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമത് അന്തർദേശീയ കൺവൻഷൻ ചരിത്ര സംഭവം ആയിരിക്കുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു .കൺവൻഷനായുള്ള ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലെത്തി .ചില അതിഥികൾ എല്ലാം എത്തിക്കൊണ്ടിരിക്കുന്നു .മുഖ്യമന്ത്രി എത്തുന്നതോടെ കൺവൻഷൻ ചരിത്ര നിയോഗമായി മാറും.

ഫൊക്കാനാ 2016-18 കമ്മിറ്റി വ്യക്തമായ പദ്ധതികളോടെയാണ് കണ്‍വന്‍ഷന്‍ നടത്തുന്നത് .മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ഒരുക്കങ്ങള്‍ എല്ലാം ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഓരോ കാര്യങ്ങള്‍ക്കും അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെയാണ് മുന്നോട്ടു പോകുന്നത്. ഫൊക്കാനായുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എക്കാലവും ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായി വരുന്ന ഒരു പദ്ധതി പാര്‍പ്പിടമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്കു വീടുകള്‍ നിര്‍മ്മിച്ചു നല്‍കി സഹായിക്കുക എന്നതായിരുന്നു . ഇത്തവണ അതു ഒരു തുടര്‍ പ്രോജക്ടായി കേരളത്തില്‍ ഭവനങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നവര്‍ക്കു വീടുകള്‍ നിര്‍മ്മിച്ചു നൽകി ,അതു കേരളം മുഴുവന്‍ വ്യാപിപ്പിക്കുക,വരുന്ന അഞ്ചുവര്‍ഷത്തിനുള്ളിലെങ്കിലും വലിയ ഒരു പദ്ധതിയായി ഉയര്‍ത്തിക്കൊണ്ടു വരിക,കേരളത്തില്‍ വീടില്ലാത്ത ഒരു വ്യക്തിയും ഉണ്ടാകരുത്,എന്ന സങ്കല്പം അമേരിക്കന്‍ മലയാളി പുതു സമൂഹത്തിലും ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ വലിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത്. ഈ ചാരിറ്റി പ്രവർത്തനങ്ങൾ വലിയ വിജയമായി മാറിയതിൽ സന്തോഷിക്കുന്നു .

വികസനം കടന്നുചെന്നിട്ടില്ലാത്ത മലയോര മേഖലയില്‍ വിദ്യാഭ്യാസ രംഗത്തും ഫൊക്കാനാ സഹായവുമായി എത്തിച്ചു.കോതമംഗലത്ത് സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ കംപ്യുട്ടര്‍ വല്‍ ക്കരണത്തിനു ഫൊക്കാനാ തുടക്കമിട്ടു .അട്ടപ്പാടി ആദിവാസി കോളനൈയിൽ ആരോഗ്യ സഹായം എത്തിച്ചു.അതും തുടർ പ്രോജക്ടാണ്.ഇങ്ങനെ കേരളത്തിലെ ആശരണരായ,ആലംബഹീനരായ ജനവിഭാഗങ്ങള്‍ക്ക് കൈത്തങ്ങായ വർഷങ്ങൾ ആയിരുന്നു കടന്നു പോയത് .

ഈ ശുഭവളയില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കേണ്ടതു ഓരോ അമേരിക്കന്‍ മലയാളിയുടെയും കര്‍ത്തവ്യം ആണന്നു വിശ്വസിക്കുന്നു.അതുകൊണ്ടു ജൂലൈ അഞ്ചു മുതൽ എട്ടുവരെ ഫിലാഡൽഫിയ വാലിഫോർജ് കൺവൻഷൻ സെന്ററിൽ നടക്കുന്ന റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമത് അന്തർദേശീയ സമ്മേളനത്തിൽ എല്ലാ അമേരിക്കന്‍ മലയാളി സുഹൃത്തുക്കളും ഞങ്ങളുടെ അതിഥിയായി എത്തണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.