You are Here : Home / USA News

അന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 03, 2018 07:56 hrs UTC

ന്യൂയോര്‍ക്ക്∙ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടേയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും, ഗ്രീന്‍ബര്‍ഗ് പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നാലാമത് രാജ്യാന്തര യോഗാദിനം വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ (ന്യൂയോര്‍ക്ക്) ഗ്രീന്‍ബര്‍ഗ് റിച്ചാര്‍ഡ് പ്രസര്‍ പാര്‍ക്കില്‍ ജൂണ്‍ 23 ന് നൂറിലധികം തദ്ദേശവാസികളുടെ സാന്നിധ്യത്തില്‍ നടത്തി.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും ഗ്രീന്‍ബര്‍ഗ് പാര്‍ക്‌സ് ആന്‍ഡ് റിക്രിയേഷന്റേയും സപ്പോര്‍ട്ടോടുകൂടി യോഗാദിന പരിപാടികള്‍ പ്ലാന്‍ ചെയ്തു. യോഗയില്‍ ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായി ഗ്രീന്‍ബര്‍ഗ് നേച്ചര്‍ സെന്ററില്‍ ആഴ്ചയില്‍ രണ്ടു ദിവസം യോഗ പരിശീലനം നടത്തുന്നതിനുള്ള സൗകര്യവും പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷണര്‍ ജെറാള്‍ഡ് ബൈറിനും, ഗ്രീന്‍ബര്‍ഗ് നേച്ചര്‍ സെന്റര്‍ ഡയറക്ടര്‍ മാര്‍ഗരറ്റ് ഗോള്‍ഡ് ബെര്‍ഗുമായി സംസാരിച്ച് ടൗണ്‍ സൂപ്പര്‍വൈസര്‍ മിസ്റ്റര്‍ പോള്‍ ഫെയ്‌നര്‍ ഏര്‍പ്പാടാക്കി.

യോഗദിനത്തില്‍ പ്രൊജക്ട് സെല്‍ഫ് യുഎസ്എ, യോഗ ട്രെയിനര്‍ ഗുരു പ്രീത് കൗര്‍, ഡോ. വിമല ഭട്ട്, ഗുരു ദിലീപ് കുമാര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ശിവദാസന്‍ നായര്‍ എന്നിവര്‍ യോഗ ലീഡ് ചെയ്തു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ പ്രതിനിധീകരിച്ച് കൗണ്‍സില്‍ ദേവദാസന്‍ നായര്‍, ഗ്രീന്‍ബര്‍ഗ് ടൗണ്‍ സൂപ്പര്‍വൈസര്‍ പോള്‍ ഫെയ്‌നര്‍, പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷണര്‍ ജെറാള്‍ഫ് ബൈറന്‍ എന്നിവര്‍ ഗ്രീന്‍ബര്‍ഗ് നിവാസികളോടൊപ്പം ആദ്യാവസാനം യോഗയില്‍ പങ്കെടുത്തു.

വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റല്‍ യോഗ മാറ്റുകളും, ഇന്ത്യന്‍ കോണ്‍സുലേറ്റ് ടീ ഷര്‍ട്ടുകളും നല്‍കി ഈ പരിപാടിയെ സപ്പോര്‍ട്ട് ചെയ്തതും ഇത്തരുണത്തില്‍ സ്മരണീയമാണ്.

പ്രവചനത്തെ തെറ്റിച്ച് മനോഹരമായ കാലാവസ്ഥയും പരിപാടിയുടെ വിജയത്തിന് അനുകൂലമായി. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ശിവദാസന്‍ നായര്‍ എല്ലാവരേയും സ്വാഗതം ചെയ്തു. ഡോ. ഭാവന പഹ്വ നന്ദിയും രേഖപ്പെടുത്തി. ഡോ. ജയശ്രീ നായര്‍ എം.സി ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.