You are Here : Home / USA News

സിഎസ്ഐ കൗണ്‍സില്‍ രജതജൂബിലി നിറവില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 03, 2018 07:48 hrs UTC

ന്യൂയോര്‍ക്ക്∙ വടക്കേ അമേരിക്കയിലുള്ള സിഎസ്ഐ ഇടവകകളുടെ ഭരണസമിതിയായ സിഎസ്ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ രൂപീകൃതമായിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ ജൂലൈ 8 ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ജോസഫ് ജെ. സ്വീന്‍സി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് (380 ക്രാന്‍ബറി റോഡ്, ഈസ്റ്റ് ബ്രൗണ്‍സ് വിക്, എന്‍.ജെ 08816) ഒരു സ്‌തോത്ര ശുശ്രൂഷ നടത്തപ്പെടും. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, പെന്‍സില്‍വാനിയ, കണക്ടിക്കട്ട് സംസ്ഥാനങ്ങളിലുള്ള സിഎസ്ഐ ഇടവകകള്‍ സംയുക്തമായി ഈ സ്‌തോത്ര ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. സിഎസ്.ഐ സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനി ആരാധനയ്ക്ക് നേതൃത്വം നല്‍കും.

ആരാധനയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സിഎസ്ഐ ജനറല്‍ സെക്രട്ടറി റവ. ഡോ. സി.ആര്‍. സദാനന്ദ മുഖ്യ സന്ദേശം നല്‍കും. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം ഈസ്റ്റ് ബ്രൗണ്‍സ് വിക് മേയര്‍ ഹോണറബിള്‍ ബ്രാഡ് ജെ. കോളന്‍ നിര്‍വഹിക്കും.

‌വിവരങ്ങള്‍ക്ക്: റവ. വില്യം ഏബ്രഹാം (കൗണ്‍സില്‍ വൈസ് പ്രസിഡന്റ്) 832 288 7859, മാത്യു ജോഷ്വാ (കൗണ്‍സില്‍ സെക്രട്ടറി) 516 761 2406, റവ. ജോബി ജോയി (ജനറല്‍ കണ്‍വീനര്‍) 848 247 8005, ബിജു ഉമ്മന്‍ (പബ്ലിസിറ്റി കണ്‍വീനര്‍) 914 523 9501.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.