You are Here : Home / USA News

ടെക്സസിൽ 2018 ലെ ഏഴാമത്തെ വധശിക്ഷ നടപ്പാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 28, 2018 04:26 hrs UTC

ഹണ്ട്സ് വില്ല ∙ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ഒമ്പതു പേരെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത ഡാനി പോൾ ബൈബിളിന്റെ (66) വധശിക്ഷ ജൂൺ 27 ബുധനാഴ്ച 6.30 ന് ടെക്സസിൽ നടപ്പാക്കി. പശ്ചാത്താപമോ അവസാന പ്രസ്താവനയോ നടത്താതെയാണ് ഡാനി പോൾ ബൈബിൾ വധശിക്ഷ ഏറ്റുവാങ്ങിയത്.

1979 ൽ ഹൂസ്റ്റണിൽ വെച്ചു നടത്തിയ കൊലപാതകത്തിനും ലൈംഗീക പീഡനത്തിനുമാണ് ഡാനി പോളിനെ വധശിക്ഷക്ക് വിധിച്ചിരുന്നത്. 20 വയസ്സുള്ള ഐനസ് ഡീട്ടനായിരുന്നു കൊല്ലപ്പെട്ടത്. പ്രായവും രോഗവും തളർത്തിയ പ്രതിയെ മാരകമായ വിഷം കുത്തിവെച്ചു വധിക്കുന്നതിന് പകരം ഫയറിങ്ങ് സ്ക്വാഡിനെയോ, നൈട്രജൻ ഗ്യാസോ ഉപയോഗിച്ചോ വധിക്കണമെന്ന് ആവശ്യം സുപ്രീം കോടതി തള്ളി നിമിഷങ്ങൾക്കകം വധശിക്ഷ നടപ്പാക്കുകയായിരുന്നു. ടെക്സസിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഏക മാർഗ്ഗം വിഷ മിശ്രിതം മാത്രമാണ്. ഇരു കൈകളിലൂടേയും മാരക വിഷം കുത്തിവെച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരികരിച്ചു.

അമേരിക്കയിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമായ ടെക്സസിൽ 2018 ലെ ഏഴാമത്തെ വധ ശിക്ഷയായിരുന്നു ഇന്ന് നടപ്പാക്കിയത്. അമേരിക്കയിൽ ഇതുവരെ 11 പേർക്കാണ് വധശിക്ഷ ലഭിച്ചത്. ഫ്ലോറിഡാ , ലൂസിയാന, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രതിയുടെ ക്രൂരതക്ക് വിധേയരായിരുന്നു. 25 വർഷം ജയിലിൽ കിടന്നതിനുശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.