You are Here : Home / USA News

ന്യൂജഴ്സിയിലെ ആദ്യ സിക്ക് മേയർക്കു മൂന്നുമാസം സസ്പെൻഷൻ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, June 24, 2018 02:45 hrs UTC

ന്യൂജഴ്സി ∙ ന്യൂജഴ്സി ഹൊബക്കൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജനും ആദ്യ സിക്ക് വംശജനുമായ രവി ബല്ലയെ മൂന്നു മാസത്തേക്കു മേയർ പദവിയിൽ നിന്നും സസ്പെൻഡ് ചെയ്യുന്നതിന് ന്യൂജഴ്സി സുപ്രീം കോടതി ഉത്തരവില്ല.

2008–2009 കാലഘട്ടത്തിൽ മുൻ ജീവനക്കാരുടെ റിട്ടയർമെന്റ് എക്കൗണ്ടിലേക്ക് 6,000 ഡോളർ നിക്ഷേപിച്ചില്ല എന്ന് അച്ചടക്ക കമ്മറ്റി നേരത്തെ കണ്ടെത്തിയിരുന്നു. അച്ചടക്ക സമിതി മൂന്നിനെതിരെ നാലു വോട്ടുകൾക്കാണ് ബല്ലയെ മൂന്നു മാസത്തേക്ക് സെൻഷർ ചെയ്യുന്നതിന് ലൊ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും തീരുമാനിച്ചത്. ഈ തീരുമാനത്തെയാണ് സുപ്രീം കോടതി സാധുവാണെന്നു വിധിച്ചത്.

ഇതിൽ ഒരു തെറ്റുപറ്റിയെന്നും തെറ്റു കണ്ടെത്തിയ ഉടൻ തീരുത്തിയെന്നും ബല്ല പറഞ്ഞു. ന്യൂജഴ്സി സംസ്ഥാനത്തെ ഹൊബെക്കൻ സിറ്റിയിൽ നിരവധി തവണ കൗൺസിൽ മെംബറായിരുന്ന രവി ബല്ല, കഴിഞ്ഞ തവണ ആറു പേരടങ്ങുന്ന മേയർ സ്ഥാനാർഥികളിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടുകൾ നേടി മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

സുപ്രീം കോടതി വിധി വന്നതിനുശേഷം അടിയന്തരമായി ചേർന്ന സിറ്റി കൗൺസിൽ രവി ബല്ലയോട് ജോലിയിൽ നിന്നും ലൊ ഫേമിൽ ലഭിച്ച മുഴുവൻ വരുമാനവും വെളിപ്പെടുത്തണമെന്നു രണ്ടിനെതിരെ ഏഴു വോട്ടുകൾക്കു പ്രമേയം പാസ്സാക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.