You are Here : Home / USA News

വാറണ്ടില്ലാതെ പൊലീസിന് സെൽഫോൺ പരിശോധിക്കാനാവില്ല: സുപ്രീം കോടതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, June 24, 2018 02:40 hrs UTC

വാഷിങ്ടൻ ∙ ജഡ്ജിയിൽ നിന്നും ലഭിച്ച വാറണ്ടില്ലാതെ സ്വകാര്യ വ്യക്തികളുടെ സെൽഫോൺ ഡാറ്റ പൊലീസിനു പരിശോധിക്കാനാവില്ലെന്നു യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു. നിയമപാലകരുടെ അധികാരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം നാലിനെതിരെ അഞ്ചു വോട്ടുകൾക്കാണ് സുപ്രീം കോടതി അംഗീകരിച്ചത്.

സെൽഫോണിനുവേണ്ടി അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ മുഴുവൻ വിവരങ്ങളും പൊലീസിനു ലഭ്യമാകുന്ന സ്ഥിതിയാണ് ഈ ഉത്തരവോടെ ഇല്ലാതായത്. സ്വകാര്യ സെൽഫോൺ കമ്പനിക്കാരുടെ ഒരു വിജയമായി ഇതിനെ വ്യാഖ്യാനിച്ചാൽ അതിൽ തെറ്റില്ല.

സ്വകാര്യ വ്യക്തിയുടെ സ്വകാര്യ താൽപര്യങ്ങൾ കണ്ടെത്തണമെങ്കിൽ സെർച്ച് വാറന്റ് അനിവാര്യമാണെന്നു സുപ്രീം കോടതി വിധി വായിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ആവർത്തിച്ചു വ്യക്തമാക്കി.

മിഷിഗണിലും ഒഹായോവിലും നിരവധി കളവു കേസുകളിൽ പ്രതിയായ കാർപന്റർ, കേസ് വിചാരണ നടക്കവെ, സെൽഫോൺ ഡാറ്റ ഉപയോഗിച്ചു എവിടെയെല്ലാം കളവു നടത്തി എന്നത് പൊലീസ് കണ്ടെത്തിയത്. ഭരണ ഘടനാ വിരുദ്ധമാണെന്നും സെർച്ച് വാറണ്ട് ഇല്ലാതെയാണ് സെൽഫോൺ പരിശോധിച്ചതെന്നും വാദിച്ചത് അംഗീകരിക്കുന്നതായിരുന്നു സുപ്രീം കോടതി വിധി. സെക്യൂരിറ്റി കാമറകൾ പരിശോധിക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.