You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മാധ്യമ സെമിനാർ

Text Size  

Story Dated: Friday, June 22, 2018 02:25 hrs UTC

ഷിക്കാഗോയിൽ നടക്കുന്ന ഫോമാ അന്തർദേശീയ കൺവെൻഷനോടനുബന്ധിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മാധ്യമസെമിനാർ സംഘടിപ്പിക്കുമെന്ന് മീഡിയ സെമിനാർ കോ-ഓർഡിനേറ്റർ സണ്ണി പൗലോസ് അറിയിച്ചു. കൺവെൻഷന്റെ രണ്ടാം ദിവസം ശനിയാഴ്ച രാവിലെ 11.30 മണിക്കാണ് സെമിനാർ ആരംഭിക്കുന്നത്.

മീഡിയ സെമിനാർ ചെയർ വിനോദ് കൊണ്ടൂർ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ മുൻ മന്ത്രി മോൻസ് ജോസഫ് എം.എൽ.എ , രാജു എബ്രഹാം എം.എൽ.എ , അഡ്വ: ആർ.സനൽ കുമാർ, അഡ്വ: സുമേഷ് അച്യുതൻ ,ഫോമാ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ്, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറൽ സെക്രട്ടറി സുനിൽ തൈമറ്റം, അഡ്വൈസറി ബോർഡ് ചെയർമാൻ ശിവൻ മുഹമ്മ , നിയുകത പ്രസിഡണ്ട് ജോർജ് കാക്കനാട്,, ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റുമാരായ ജോർജ് ജോസഫ്, ജോസ് കണിയാലി,രജി ജോർജ്, മാത്യു വർഗീസ് താജ് മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

കൂടാതെ ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള , ഫോമാ മുൻ പ്രസിഡന്റുമാരായ ശശിധരൻ നായർ, ജോൺ ടൈറ്റസ് , ബേബി ഊരാളിൽ , ജോർജ് മാത്യു , ആനന്ദൻ നിരവേൽ , മുൻ സെക്രട്ടറിമാർ, ഇന്ത്യ പ്രസ് ക്ലബ് വിവിധ ചാപ്റ്റർ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുക്കും.

ന്യൂയോർക്കിൽ നടന്ന റൌണ്ട് ടേബിൾ കോൺഫറൻസിന്റെ തുടർച്ചയായി ആണ് ഇന്ത്യ പ്രസ് ക്ലബ് ഈ സെമിനാര് സംഘടിപ്പിക്കുന്നത്.

By: Raju Pallath

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.