You are Here : Home / USA News

ചിക്കാഗോ മലയാളീ പിക്‌നിക് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Text Size  

Story Dated: Monday, June 18, 2018 11:56 hrs UTC

ജിമ്മി കണിയാലി

മോര്‍ട്ടന്‍ ഗ്രോവിലെ ലാര്‍ജ് ഗ്രോവ് ഷെല്‍ട്ടറില്‍ വെച്ച് ചിക്കാഗോ മലയാളീ അസോസിയേഷന്‍ പിക്‌നിക് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജാതി മത ഭേദമെന്യേ എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്ന പിക്‌നിക് ആയിരുന്നു ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തിയത്. അതിനാല്‍ തന്നെ ധാരാളം ആളുകള്‍ തുടക്കം മുതല്‍ പങ്കെടുക്കുവാന്‍ വന്നിരുന്നു. ചിക്കാഗോയില്‍ ആദ്യം തുടങ്ങിയ മലയാളീ പിക്‌നിക് ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തിയ പിക്‌നിക് ആയിരുന്നു. ഇടക്കാലം കൊണ്ട് വിവിധ പ്രാദേശിക പിക്‌നിക്കുകള്‍ ആരംഭിച്ചതോടെ പ്രസക്തി കുറഞ്ഞു എന്ന തോന്നലിനാല്‍ നിന്ന് പോയ പിക്‌നിക് കഴിഞ്ഞ വര്‍്ഷം മുതല്‍ രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി എന്നിവരുടെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് ആണ് പുനരാരംഭിച്ചത് കൊച്ചു കുട്ടികള്‍ക്ക് മുതല്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന വിവിധ തരം കളികള്‍, ന്യൂ മഹാരാജ ഫുഡ്‌സ്, നൈല്‍സ് അവിടെവെച്ചു തന്നെ തയാറാക്കി കൊടുത്ത രുചികരമായ ഭക്ഷണങ്ങള്‍, വിജയിച്ചവര്‍ക്കെല്ലാവര്‍ക്കും ട്രോഫികള്‍ തുടങ്ങിയവ പിക്‌നിക്കിന്റെ പ്രത്യേകത ആയിരുന്നു.

അവസാനം നടത്തിയ ആവേശകരമായ വടം വലി മത്സരത്തില്‍ ജിജി പി സാമിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചപ്പോള്‍, ജോഷി മാത്യു പുത്തൂരന്റെ നേതൃത്വത്തിലുള്ള ടീം രണ്ടാമതെത്തി. പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം ഉല്‍ഘാടനം ചെയ്ത ചിക്കാഗോ മലയാളീ ഫാമിലി പിക്‌നിക്കിനു ചുക്കാന്‍ പിടിച്ചത് സണ്ണി മൂക്കെട്ട് (കണ്‍വീനര്‍), ജോഷി മാത്യു പുത്തൂരാന്‍, ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍ തുടങ്ങിയവര്‍ അടങ്ങിയ കമ്മിറ്റി ആയിരുന്നു. വിവിധ ഗെയിമുകള്‍ക്കും മറ്റു അതിഥി പരിചരണങ്ങള്‍ക്കും ജിമ്മി കണിയാലി, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഷാബു മാത്യു, അച്ചന്‍കുഞ്ഞു മാത്യു, മനു നൈനാന്‍, ജേക്കബ് മാത്യു പുറയംപള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി വള്ളിക്കളം, ഷിബു മുളയാനി കുന്നേല്‍, ടോമി അമ്പേനാട്ട്, ബിജി സി മാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളില്‍ നീന ഷാജി, ബ്രിജിറ്റ് ജോര്‍ജ്, ഷാജി രാജന്‍, ബ്രാണ്ടന്‍ കട്ടപ്പുറം, ലത ബില്ലിച്ചന്‍ സ്‌കറിയ, ജോയ്‌സ് ചെറിയാന്‍, ലിന്‍സി കണിയാലി, ജോര്‍ജ് ഒറവങ്കര, ജോണ്‍സന്‍ കാരിക്കല്‍, ആന്‍ജെലിന മണക്കാട്ട്, ഇസബെല്ലാ മണക്കാട്ട്, ആന്തണി പ്ലാമൂട്ടില്‍, മാത്യു അച്ചേട്ട്, മനോജ് അച്ചേട്ട് , ജോര്‍ജ് പ്ലാമൂട്ടില്‍, അമ്മു യോഹന്നാന്‍, സെറീന, ഡെന്നി പ്ലാമൂട്ടില്‍, അഞ്ജലി സക്കറിയ, ആന്‍ജെല ടോമി, ജയിക് മാത്യു, സജി മണ്ണഞ്ചേരില്‍, ജിമ്മി കണിയാലി, സണ്ണി സ്‌കറിയ തുടങ്ങിയവര്‍ വിജയികളായി. പിക്‌നിക് കമ്മിറ്റി കണ്‍വീനര്‍ സണ്ണി മൂക്കെട്ട് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.