You are Here : Home / USA News

ഉലകംചുറ്റിയ 'ചെക്കന്‍ '‍; ലോകം ജെയിംസിന്‍റെ കൈക്കുമ്പിളില്‍

Text Size  

Story Dated: Friday, October 18, 2013 08:48 hrs UTC

ലണ്ടന്‍: വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജെയിംസ് അസ്ക്വിതിന്റെ ഹോബി എല്ലാവരെയും പോലെ സ്റ്റാമ്പ് കളക്ഷനായിരുന്നു. എന്നാല്‍ യുവാവായപ്പോള്‍ അവന്റെ ചിന്തകളും മാറി. ഇരുപത്തിയഞ്ച് വയസിനുള്ളില്‍ എല്ലാ രാജ്യങ്ങളും ചുറ്റി സഞ്ചരിക്കണമെന്നായി അവന്റെ ആഗ്രഹം. അതിനായി ആദ്യം തെരഞ്ഞെടുത്തത് വിയറ്റ്നാമാണ്. ഏകദേശം മൂന്നു മാസത്തോളം വിയറ്റ്നാമും അവിടുത്തെ
ചുറ്റുപാടുകളുമായി കഴിഞ്ഞു കൂടി. തുടര്‍ന്നുള്ള അഞ്ചു മാസത്തിനുള്ളില്‍ യു.എസ്, കാനഡ തുടങ്ങി ഇരുപത്തിയേഴിലധികം രാജ്യങ്ങളില്‍ അവന്‍ സഞ്ചരിച്ചു. ലോകം ചുറ്റി സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി സ്വന്തം.

ജെയിംസ് യാത്രകള്‍ നടത്തുക മാത്രമായിരുന്നില്ല ചെയ്തിരുന്നത്. ഓരോ യാത്രകള്‍ക്കും അവശ്യമായ പണം സ്വരുക്കൂട്ടാനായി ബാറുകളിലും ഹോട്ടലുകളിലും ജോലി ചെയ്തു. ഈ യാത്രകള്‍ ജെയിംസിനു വൃക്കരോഗം സമ്മാനിച്ചുവെങ്കിലും അവന്റെ ലക്ഷ്യത്തിന് തടസം നില്‍ക്കാനായില്ല. തുടര്‍ന്ന് അവിടെ നിന്നും ലിബിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു. അവിടെ നിന്നും
സെനേഗള്‍ മുതല്‍ കോംഗോ വരെ എത്തിച്ചേര്‍ന്നശേഷം കിഴക്കന്‍ രാജ്യങ്ങളിലേയ്ക്ക് തിരിച്ചു. അവിടെ നിന്നും ധാരാളം ചെറുരാജ്യങ്ങളും അവയുടെ ബോര്‍ഡറുകളും താണ്ടിയതിനു ശേഷം അവനവന്റെ യാത്ര പൂര്‍ത്തിയാക്കി.

ജെയിംസ് എല്ലാം രാജ്യങ്ങളും ചുറ്റി സഞ്ചരിച്ചുവെങ്കിലും അവന്റെ യാത്രകള്‍ ഇതുവരെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല കഴിഞ്ഞ വര്‍ഷം കരമാര്‍ഗം 201 രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ചുവെന്ന റെക്കോര്‍ഡ് ഗ്രഹാം ഹ്യൂഗ്സ് സ്വന്തമാക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.