You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ സിനിമാ നിര്‍മ്മിതാവിന് ട്രമ്പ് മാപ്പ് നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, June 01, 2018 10:30 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരനും സിനിമാ നിര്‍മ്മിതാവുമായ ഡിഗ്നേഷ് ഡിസൂസക്ക് പ്രസിഡന്റ് ട്രമ്പ് നിരുപാധികമായി മാപ്പു നല്‍കി. മെയ് 31 നായിരുന്നു. ട്രമ്പ് ഔദ്യോഗിക മാപ്പ് നല്‍കാല്‍ ഉത്തരവിറക്കിയത്. 2012 ല്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ യു.എസ്. സെനറ്റിലേക്ക് മത്സരിച്ച വെന്‍ഡി ലോങ്ങിന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നടത്തിയ കൃ- ഡിനേഷിനെ അഞ്ചു വര്‍ഷത്തെ പ്രൊബേഷന് ശിക്ഷിച്ചത്. 2014 ലായിരുന്നു ഡിനേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നിയമവിരുദ്ധമായി 20,000 ഡോളര്‍ സംഭാവനയായി സ്വീകരിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ അമേരിക്കന്‍ യു.എസ്. അറ്റോര്‍ണി പ്രീറ്റ് ബറേറ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹില്ലരി ക്ലിന്റന്‍ സ്റ്റേറ്റ് സെക്രട്ടറി പദം ഏറ്റെടുത്തതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്ക് ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ക്രിസ്റ്റില്‍ ഗില്ലിബ്രാന്റാനെയാണ് വെന്റിലാണ് നേരിട്ടത് മത്സരത്തില്‍ ക്രിസ്റ്റിന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു. മെയ് 31 ന് ടെക്‌സസ്സിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് വൈറ്റ് ഹൗസില്‍ നിന്നും പ്രഖ്യാപനം ഉണ്ടായത്. പ്രീറ്റ് ബറേറ്റ എന്റെ ഭാവി നശിപ്പിക്കാന്‍ ശ്രമിച്ചതാണെന്നും, എന്നാല്‍ പ്രീറ്റിന്റെ സ്ഥാനം നഷ്ടപ്പെട്ടുവെന്നും, എനിക്ക് മാപ്പു ലഭിച്ചുവെന്നും ഡിസൂസ പിന്നീട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.