You are Here : Home / USA News

ശനിയാഴ്ച 126-മത് സാഹിത്യ സല്ലാപം ‘സാമുവലിന്റെ സുവിശേഷം’ ചര്‍ച്ച

Text Size  

Story Dated: Friday, June 01, 2018 01:20 hrs UTC

ജയിന്‍ മുണ്ടയ്ക്കല്‍'

ഡാലസ്: ജൂണ്‍ രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം സാഹിത്യകാരനും പുരോഗമന ചിന്തകനുമായ സാമുവല്‍ കൂടലിന്‍റെ ‘സാമുവലിന്‍റെ സുവിശേഷം’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നതിനും ആ പുസ്തകത്തെക്കുറിച്ചു വിശദമായി ചര്ച്ചചെയ്യുന്നതിനുമായിട്ടാണ് നടത്തുന്നത്. പുസ്തകത്തെക്കുറിച്ചും രചയിതാവിനക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2018 മെയ് അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജൂബിലി സല്ലാപം’ എന്ന പേരിലാണ് നടത്തപ്പെട്ടത്. കഴിഞ്ഞ സല്ലാപങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി വിലയിരുത്താനും വീണ്ടും കൂടുതല്‍ കാര്യക്ഷമമായി അമേരിക്കന്‍ മലയാളി സാഹിത്യസല്ലപം നടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ചു കൂട്ടായി ആലോചിക്കുവാനുമായിട്ടാണ് ഈ അവസരം വിനിയോഗിച്ചത്.

 

''അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ സ്ഥിരമായി പങ്കെടുക്കുന്നവരെ കൂടാതെ ധാരാളം അഭുദയകാംഷികളും ഈ സല്ലാപത്തില്‍ പങ്കെടുത്തു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തവര്‍ തങ്ങളുടെ കവിതകള്‍ ആലപിച്ചും പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും സല്ലാപം കൂടുതല്‍ ഉല്ലാസഭരിതമാക്കി. ചെറിയാന്‍ കെ. ചെറിയാന്‍, മനോഹര്‍ തോമസ്, എബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, എ. സി. ജോര്‍ജ്ജ്, മാത്യു നെല്ലിക്കുന്ന്, ഡോ. രാജന്‍ മര്‍ക്കോസ്, രാജു തോമസ്, ജോണ്‍ ആറ്റുമാലില്‍, ജോസഫ് പൊന്നോലി, ഡോ. കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. എന്‍. പി. ഷീല, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സജി കരിമ്പന്നൂര്‍, തോമസ് ഫിലിപ്പ്, ചാക്കോ ജോസഫ്, അലക്‌സാണ്ടര്‍, ജേക്കബ് കോര, ജയിസണ്‍ മാത്യു, പി. പി. ചെറിയാന്‍, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും

 

. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269. Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.