You are Here : Home / USA News

റൈറ്റ് റ്റു ട്രൈ ബില്ലില്‍ ട്രംമ്പ് ഒപ്പ് വെച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 31, 2018 11:05 hrs UTC

വാഷിംഗ്ടണ്‍ ഡി സി: അനു നിമിഷം മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ആയിരക്കിന് കുട്ടികളേയും, യുവാക്കളേയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷയില്‍ റൈറ്റ് റ്റു ട്രൈ ബില്ലില്‍ മെയ് 30 ബുധനാഴ്ച പ്രസിഡന്റ് ട്രംമ്പ് ഒപ്പ് വെച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ യു എസ് സെനറ്റ് പാസ്സാക്കിയിരുന്ന ഈ ബില്‍ മെയ് 29 ചൊവ്വാഴ്ചയാണ് ഹൗസ് ഓഫ് പ്രെസന്റേറ്റീവ് (250-169) വോട്ടുകളോടെ പാസ്സാക്കിയത്. റിപ്പ. സെനറ്റര്‍ റോണ്‍ ജോണ്‍സനാണ് ബില്ലിന്റെ അവതാരകന്‍. മാംസപേശികളെ ഗുരുതരമായി ബാധിക്കുന്ന എ എല്‍ എസ് (Amyotropic Lateral Selerosis) മസ്‌കുലര്‍ ഡിസ്‌ട്രോഫി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചു മരണത്തെ മുഖാമുഖമായി കണ്ടു കഴിയുന്ന നിരവധി രോഗികള്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്നതാണ് ട്രംമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ റൈറ്റ് റ്റു ട്രൈ ബില്‍. എഫ് ഡി എയുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും, ആദ്യഘട്ട അധികാരം ലഭിച്ച പുതിയ മരുന്നുകള്‍ ഇത്തരം രോഗികളില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതിയാണ് ഈ ബില്ലിലൂടെ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

പുതിയ ഒരു മെഡിസന്‍ കണ്ടെത്തിയാല്‍ എഫ് ഡി എയുടെ പൂര്‍ണ്ണ അംഗീകാരം ലഭിക്കണമെങ്കില്‍ 15 വര്‍ഷമാണ് കാത്തിരിക്കേണ്ടത്. മാരകമായ രോഗങ്ങള്‍ മൂലം കഷ്ടത അനുഭവിക്കുന്ന രോഗികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന ബില്ലിലാണ് പ്രസിഡന്റ് ഒപ്പിട്ടിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. നാല്‍പത് സംസ്ഥാനങ്ങളില്‍ ഈ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഡെലറവയര്‍ തുടങ്ങിയ 10 സംസ്ഥാനങ്ങളില്‍ നിയമം നിലവിലില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.