You are Here : Home / USA News

കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഓസ്റ്റിനില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 31, 2018 11:01 hrs UTC

ഓസ്റ്റിന്‍ : ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ജൂണ്‍ 9 ശനിയാഴ്ച ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.-- ഓസ്റ്റിന്‍ ഹിന്ദു ടെംപിള്‍ ആന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 16.30 വരെയാണ് ക്യാമ്പ്. ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 713 626 2148

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.