You are Here : Home / USA News

കീന്‍ കുടുംബസംഗമം ജൂണ്‍ 16-ന്

Text Size  

Story Dated: Thursday, May 31, 2018 10:59 hrs UTC

ജയ്‌സണ്‍ അലക്‌സ്

ന്യൂജേഴ്‌സി: കേരള എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ പത്താമത് കുടുംബ സംഗമവും, ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗും ജൂണ്‍ 16-നു നടത്താന്‍ തീരുമാനിച്ചു. "കീന്‍' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സംഘടന പത്തുവര്‍ഷം തികയ്ക്കുന്ന അവസരത്തിലെ കുടുംബ സംഗമവും ഏറ്റവും മികച്ചതായിരിക്കുമെന്നു ന്യൂജേഴ്‌സി വൈസ് പ്രസിഡന്റ് ജോഫി മാത്യു അറിയിച്ചു. എഡിസണിലെ ഹോട്ടല്‍ എഡിസണില്‍ 16-ന് അഞ്ചുമണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ സംഘാടകര്‍ എല്ലാ എന്‍ജിനീയേഴ്‌സിനേയും സ്വാഗതം ചെയ്യുന്നു. പ്രൊഫഷണലിസം മുതലാക്കി മനുഷ്യോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ കീന്‍ അമേരിക്കയിലും, കേരളത്തിലും ഇതിനോടകം വളരെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. നൂറിലധികം എന്‍ജിനീയേഴ്‌സിന് ജന്മംകൊടുക്കാന്‍ സാധിച്ചു എന്നത് കീനിന്റെ നേട്ടങ്ങളില്‍ ഒന്നു മാത്രമാണ്. കീനിന്റെ മറ്റു പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുവാനും, നല്ലൊരു കുടുംബ ബന്ധം ഉണ്ടാക്കിയെടുക്കാനും കീന്‍ ഒരുക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് കോശി പ്രകാശ് നയിക്കുന്ന കമ്മിറ്റി പ്രത്യേകം ക്ഷണിക്കുന്നു.

 

മാര്‍ച്ച് 24-ന് റോക്ക്‌ലാന്റില്‍ നടത്തിയ വെസ്റ്റ് ചെസ്റ്റര്‍ - റോക്ക്‌ലാന്റ് റീജിയണല്‍ മീറ്റിംഗില്‍ കീനിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. സാഫ്രോണ്‍ റെസ്റ്റോറന്റില്‍ കൂടിയ മീറ്റിംഗില്‍ കീനിന്റെ ദശാബ്ദി ആഘോഷങ്ങളും തദവസരത്തില്‍ തുടങ്ങിവച്ചു. അജിത് ചിറയില്‍, ജസ്റ്റിന്‍ ജോസഫ് എന്നിവരുടെ ടെക്‌നിക്കല്‍ പ്രസന്റേഷന്‍ അവതരണം വൈവിധ്യമാര്‍ന്നതും സദസ്യര്‍ക്ക് അറിവു പകരുന്നതുമായിരുന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് ജേക്കബ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ തുടര്‍ച്ചയായാണ് 2018-ലെ കുടുംബ സംഗമം. മനീഷ് നായര്‍ മുഖ്യപ്രാസംഗികനായി വിവിധയിനം കലാപരിപാടികളോടെയുള്ള സ്‌നേഹവിരുന്നില്‍ പങ്കെടുക്കുകവഴി എന്‍ജിനീയേഴ്‌സിന്റെ വലിയൊരു ശൃംഖലയിലെ ഒരു കണ്ണിയായി മാറുവാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നു ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: keanusa.org, കോശി പ്രകാശ് (914 450 0884), റജിമോന്‍ ഏബ്രഹാം (908 240 3780), നീന സുധീര്‍ (732 789 8262), ജോഫി മാത്യു (973 723 3575).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.