You are Here : Home / USA News

ഗണ്‍ വയലന്‍സിനെതിരെ പ്രതിഷേധവുമായി രാജ് കോലിയുടെ സൈക്കിള്‍ സവാരി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 30, 2018 10:37 hrs UTC

അരിസോന: അമേരിക്കയില്‍ വ്യാപകമായ ഗണ്‍വയലന്‍സിനെതിരെ പ്രതിഷേധിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യന്‍ അമേരിക്കനായ രാജ് കോലി (63) ന്യൂയോര്‍ക്കില്‍ നിന്നും വാഷിങ്ടണിലേക്ക് നടത്തുന്ന സൈക്കിള്‍ യജ്ഞത്തിന് മെമ്മോറിയല്‍ ഡെയില്‍ തുടക്കം കുറിച്ചു. ന്യൂയോര്‍ക്ക് ട്രംപ് ടവറിനു സമീപത്തു നിന്നുമാണ് യാത്ര ആരംഭിച്ചത്. ജേഴ്‌സി ബന്റാണ് സവാരി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. വിദേശ മണ്ണില്‍ അമേരിക്കന്‍ സൈനികര്‍ നടത്തുന്ന യുദ്ധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് ട്രില്യന്‍ ഡോളര്‍ ചിലവിടുമ്പോള്‍, രാജ്യത്തിനകത്തു നടക്കുന്ന ഗണ്‍ വയലന്‍സ് ഉള്‍പ്പെടെയുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ കാലാകാലങ്ങളില്‍ വരുന്ന ഗവണ്‍മെന്റുകള്‍ പരാജയപ്പെടുന്നതായി യാത്ര തിരിക്കു മുമ്പു രാജ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗണ്‍വയലന്‍സിനെ തുടര്‍ന്ന് പ്രതിവര്‍ഷം അമേരിക്കയില്‍ 35,000 പേരാണ് കൊല്ലപ്പെടുന്നതെന്നും കോലി വിശദീകരിച്ചു. തോക്കുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് വെടിയേറ്റു മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏക മാര്‍ഗമെന്നും കോലി ചൂണ്ടിക്കാട്ടി. ഇതിനുമുമ്പും കോലി സാഹസിക സൈക്കിള്‍ യജ്ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അവസാനം 2017 ല്‍ ടോക്കിയൊ മുതല്‍ ഹിരോഷിമ വരെ സൈക്കിളില്‍ സമാധാന യാത്ര നടത്തുന്നതിനും ഇതിലൂടെ ആയിരങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ കഴിഞ്ഞതായും കോലി അവകാശപ്പെട്ടു. ശരീര ഭാരം കുറയ്ക്കുന്നതിനുവേണ്ടി ശസ്ത്രക്രിയക്ക് വിധേയനായി കൃതൃമമായി വച്ചു പിടിപ്പിച്ച കാല്‍ മുട്ടുകളുമായാണ് ന്യൂയോര്‍ക്കില്‍ നിന്നും വാഷിങ്ടണിലേക്ക് സൈക്കിളില്‍ യാത്ര പുറപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.