You are Here : Home / USA News

മധുരം സ്വീറ്റ് 2018 ഷോയുമായി ഷാഫി, ബിജുമേനോന്‍ ടീം കണക്ടിക്കട്ടില്‍ മെയ് 28-ന്

Text Size  

Story Dated: Sunday, May 27, 2018 06:39 hrs UTC

കണക്ടിക്കട്ട്: അമേരിക്കയിലും കാനഡയിലും വിവിധ ഷോകള്‍ അവതരിപ്പിച്ച് അനേകായിരങ്ങളുടെ ഹൃദയങ്ങളെ സ്വാധീനിച്ച "മധുരം സ്വീറ്റ് 2018' മെഗാ സ്റ്റാര്‍ഷോ മെയ് 28-ന് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കണക്ടിക്കട്ടിലുള്ള ബ്രിഡ്ജ് പോര്‍ട്ട് ക്ലമിന്‍ മെമ്മോറിയലില്‍ വച്ചു നടത്തപ്പെടുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (MASCONN) പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഈ ഷോയ്ക്ക് നല്ല പ്രതികരണമാണ് ഇവിടെനിന്നുള്ള മലയാളികളില്‍ നിന്നു ലഭിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കിനോട് ചേര്‍ന്നു കിടക്കുന്ന ക്ലെമിന്‍ മെമ്മോറിയല്‍ തീയേറ്റര്‍ ഈ പ്രദേശത്തെ മികവുറ്റ തീയേറ്ററുകളില്‍ ഒന്നാണ്.

നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഷാഫിയോടൊപ്പം തൊട്ടതൊക്കെ പൊന്നാക്കിയ ബിജു മേനോന്‍, കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, നോബി തുടങ്ങിയവര്‍ക്കൊപ്പം പ്രമുഖ നായികമാരായ ശ്വേതാ മോനോന്‍, മിയ, ഗായത്രി സുരേഷ് എന്നിവരും 2016-ലെ കേരള സര്‍വ്വകലാശാല കലാതിലകവും യുവ നടിയുമായ മഹാലക്ഷ്മിയുംകൂടിയാകുമ്പോള്‍ ഇതൊരു വന്‍ ഹിറ്റായി മാറുമെന്നതില്‍ സംശയമില്ല. ഗായകരായ നജീം അര്‍ഷാദ്, കാവ്യ അജിത്, വിഷ്ണു രാജ് തുടങ്ങിയവരോടൊപ്പം റോണി റാഫേല്‍ കൂടിയാകുമ്പോള്‍ നല്ലൊരു സംഗീതവിരുന്ന് ആസ്വദിക്കാം. കോമഡി രംഗത്തെ പ്രഗത്ഭരായ ബിനു അടിമാലി, രാജേഷ് പറവൂര്‍, സുധി കൊട്ടിയം എന്നിവര്‍ക്കൊപ്പം നോബിയും ഷാജോണും കൂടി ചേരുമ്പോള്‍ വ്യത്യസ്ത ഹാസ്യവിരുന്നുകൂടി ലഭിക്കുന്നു.

പ്രശസ്ത നൃത്ത സഹ സംവിധായകന്‍ ശരവണന്‍, ബോളിവുഡില്‍ നിന്നുള്ള നൂപുര്‍, പ്രതീക്ഷ എന്നിവര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള സാബിനും നടീനടന്മാര്‍ക്കൊപ്പം ചുവടുവയ്ക്കും.

ഈ കലാവിരുന്ന് ആസ്വദിക്കാന്‍ മാസ്‌കോണ്‍ ഭാരവാഹികള്‍ എല്ലാ കുടുംബാംഗങ്ങളേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. മിതമായ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.


സമയം: മെയ് 28, 5 മണി.
സ്ഥലം: ക്ലെയിന്‍ മെമ്മോറിയല്‍ തീയേറ്റര്‍ (910 Fairfield Ave, Bridgeport, CT)
Web: www.masconn.org കൂടുതല്‍ വിവരങ്ങള്‍ക്ക്: സുജനന്‍ (203 979 5238), ശ്രീജിത് (718 679 5312), ജോജി (203 455 4682), സുഷ (203 570 4551).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.