You are Here : Home / USA News

ഫോമാ ചിക്കാഗോ കണ്‍വന്‍ഷണില്‍ ചര്‍ച്ച 'ഇന്‍ഡ്യന്‍ ജനാധിപത്യം അപകടത്തിലോ?

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 25, 2018 11:57 hrs UTC

2018 ജൂണ്‍ 21 മുതല്‍ 24 വരെ തിയതികളില്‍ ചിക്കാഗോ ഷാംബര്‍ഗ് റിനയസെന്‍സ് ഇന്റനാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സേസിയേഷന്‍ ഓഫ് അമേരികാസ്)ചിക്കാഗോ അന്താരാഷ്ട്ര ഫാമിലി കണ്‍വണ്‍ഷന്‍ 2018ല്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ആഭിമൂഖ്യത്തില്‍ ' ഇന്‍ഡ്യന്‍ ജനാതിപത്യം അപകടത്തിലോ?' എന്ന വിഷയത്തിലും , വിദേശ മലയാളികള്‍ നേരിടുന്ന വിവിധ വിഷയങ്ങളേ കുറിച്ചും ചര്‍ച്ച നടത്തുന്നു. നോര്‍ത്ത് അമേരിക്കയിലെ വിവിധ അസ്സോസിയേഷനുകളെ പ്രതിനിധികരിച്ച് പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കുന്ന ഈ ചര്‍ച്ച കണ്‍വന്‍ഷന്‍ പ്രതിനിതികള്‍ക്ക് വിജ്ഞാന പ്രധാനമായ ഒരു അനുഭവമായിരിക്കും എന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും കണ്‍വന്‍ഷന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ റോയി മുളകുന്നവും പറഞ്ഞു. ഫോമാ പൊളിററിക്കല്‍ ഫോറം നാഷണല്‍ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്റെ നേതൃത്ത്വത്തില്‍ റോയി മുളകുന്നം ചെയര്‍മാനും ഷിബു പിള്ള കോ ചെയറും സാം ജോര്‍ജും അഡ്വ. സക്കറിയ കാരുവേലി കമ്മറ്റി മെംപേഷ്‌സുമായി ഒരു വിധഗ്ദ സമിതി ഈ ചര്‍ച്ചയുടേയും കണ്‍വന്‍ഷന്റെ യും വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക റോയി മുളകുന്നം 857 363 0050, തോമസ് റ്റി ഉമ്മന്‍ 631 796 0064, ഷിബു പിള്ള 615 243 0460.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.