You are Here : Home / USA News

ദിവസാരംഭത്തിനു കാപ്പിയേക്കാൾ ഉത്തേജനം നൽകുന്നത് ബൈബിൾ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 12, 2018 12:18 hrs UTC

വാഷിങ്ടൻ ∙ ഒരു കപ്പു കാപ്പി കുടിച്ചു ദിവസം ആരംഭിക്കുന്നതിനേക്കാൾ ഉത്തേജനം നൽകുന്നത് ബൈബിൾ വായിച്ചു ദിവസം ആരംഭിക്കുന്നതാണെന്ന് സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കൻ ബൈബിൾ സൊസൈറ്റി ബാർണ ഗ്രൂപ്പ് സംഘടിപ്പിച്ച സർവ്വേയിൽ 61% പേരാണു രാവിലെ ഏറ്റവും കൂടുതൽ ഉത്തേജനം നൽകുന്നത് ബൈബിൾ റീഡിങ്ങാണെന്ന് അഭിപ്രായപ്പെട്ടത്. കാപ്പി, മധുരം, സോഷ്യൽ മീഡിയ തുടങ്ങിയവ രണ്ടും, മൂന്നും, നാലും സ്ഥാനത്താണ്. ക്രൈസ്തവ വിശ്വാസികളാണ് സർവ്വേയിൽ പങ്കെടുത്തത്.

37 ശതമാനം കോഫിക്കും 28 ശതമാനം മധുര പലഹാരങ്ങൾക്കും 19 ശതമാനം സോഷ്യൽ‍ മീഡിയയ്ക്കും പ്രാധാന്യം നൽകുന്നു.

ബൈബിൾ വായന ദിവസം ആരംഭിക്കുന്നതിനുള്ള ഊർജ്ജത്തിന്റെ ഉറവിടവും പുതിയ ദിവസത്തെക്കുറിച്ചുള്ള ദീർഘവീഷണവും പ്രദാനം ചെയ്യുന്നതാണെന്നു സർവ്വേ ഫലങ്ങളെ വിലയിരുത്തി അമേരിക്കൻ ബൈബിൾ സൊസൈറ്റി പ്രസിഡന്റ് റോയ് പീറ്റേഴ്സൺ അഭിപ്രായപ്പെട്ടു.

സമാധാനവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും വാഗ്ദാനം ചെയ്യുന്നതിൽ ബൈബിളിന് മുഖ്യസ്ഥാനമാണുള്ളതെന്നും സർവ്വേയിൽ പങ്കെടുത്തവർ പറയുന്നു.

ബൈബിളുമായി ബന്ധപ്പെടുന്നവരുടേയും അല്ലാത്തവരുടേയും ജീവിതം തികച്ചും ഭിന്നമാണെന്ന് റോയ് പീറ്റേഴ്സൺ പറഞ്ഞു. ബൈബിളിനെക്കുറി ച്ചുള്ള അവബോധം അമേരിക്കൻ ജനതയിൽ കൂടുതൽ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അതിനുള്ള ശ്രമങ്ങളാണ് ബൈബിൾ സൊസൈറ്റി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.