You are Here : Home / USA News

നഴ്‌സസ് ദിനാഘോഷങ്ങള്‍ ഹൂസ്റ്റണില്‍ സമാപിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, May 10, 2018 12:21 hrs UTC

ഹൂസ്റ്റണ്‍ : ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (IANAGH) ഇരുപതിനാലാമതു വാര്‍ഷികവും, എ പി എന്‍ ഫോറത്തിന്‍െ ഒന്നാം വാര്‍ഷികവും കൂടി വിവിധതരം കലാപരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. ഷുഗര്‍ ലാന്‍ഡിലെ നിര്‍മാന്‍സ് നിര്‍മാണ റെസ്‌ടോറന്റ് അതിനു വേദിയൊരുക്കിക്കൊണ്ടു ഏവരെയും ഹൃദ്യമായ് സ്വീകരിച്ചു. അനു മോള്‍ തോമസും, മോളി മാത്യുവും എം.സി മാരായി വിവിധ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ ദേശീയ ഗാനാലപനത്തിന് ശ്രേയാ വര്‍ഗീസും ശ്രുതി വര്‍ഗീസും നേതൃത്വം നല്‍കി. തുടര്‍ന്ന് നഴ്‌സസ് ദിന പ്രാര്‍ഥനയ്ക്ക് കവിത രാജനും, കത്തിച്ച വിളക്കുകള്‍ കയ്യിലേന്തിക്കൊണ്ട് നഴ്‌സസ് ദിന പ്രതിജ്ഞയ്ക്ക് ക്ലാരമ്മ മാത്യുവും നേതൃത്വം നല്‍കി. വയര്‍ലെസ്സ് പേസ്‌മേക്കര്‍ എന്ന അഡ്വാന്‍സ് ടെക്‌നോളജിയെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് ഡോ. അഫ്ഷര്‍ ഹമീദ് അറിവു പങ്കുവച്ചു. അതിനു ശേഷം ലമാര്‍ യൂണിവേഴ്‌സിറ്റിയും യൂ ടി ആര്‍ലിംഗ്ടണ്‍ നഴ്‌സിംഗ് സ്‌കൂളും ഉന്നത വിദ്യാഭാസത്തിനു വേണ്ടാ വിവിധതര കോഴ്‌സുകളെക്കുറിച്ചും അവരുടെ പ്രൊത്സാഹനത്തെ ക്കുറിച്ചും സംസാരിച്ചു.

 

അസോസിയേഷന്‍ പ്രസിഡന്റ് അക്കാമ്മ കല്ലേല്‍ സ്വാഗതം ആശംസിച്ചു. ഡോ. ജെസ്സി ഫിലിപ്പ് നഴ്‌സസ് പ്രാക്ടീഷനര്‍മാരുടെ ഉന്നമനത്തിനുവേണ്ടി രൂപീകരിച്ച എപിഎന്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചും വിശദീകരിച്ചു .മുഖ്യ പ്രഭാഷികയായി എം ഡി ആന്‍ഡേഴ്‌സണ്‍ ആശുപത്രിയിലെ മില്ലി ടോത് ആതുരസേവനരംഗത്ത് നഴ്‌സസ് വരുത്തിയ മാറ്റങ്ങളെക്കുറിച്ചും, സമൂഹത്തില്‍ നല്ല പ്രചോദനം നല്‍കാന്‍ നഴ്‌സസ് എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചും സംസാരിച്ചുകൊണ്ട് ഏവരേയും ഉത്സുകരാക്കി . രേഷ്മ, മെറിന്‍, ലിയാ, അനു എന്നിവരുടെ നൃത്തവും, സൂസന്‍, ശ്രേയ എന്നിവരുടെ ഗാനവും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. അസോസിയേഷന്‍ സെക്രട്ടറി വിര്‍ജീനിയ അല്‍ഫോന്‍സ് റിപ്പോര്‍ട്ട് വായിച്ചതിനുശഷം വിഭവ സമൃദ്ധമായ ഉച്ചയൂണ്‍ ഏവരും ആസ്വദിച്ചുകൊണ്ട് പരിപാടികള്‍ തുടര്‍ന്നു . ഡോ. ഓമന സൈമണും ഷീല മാത്യൂസും കൂടി അസ്സോസിയേഷന്റെ പുതിയ വെബ് സൈറ്റ് ഉത്ഘാടനം ചെയ്തു . കാലത്തിന്റെ ഏടുകളില്‍ ചരിത്ത്ര സംഭവമായ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണും തമ്മിലുള്ള മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഹൂസ്റ്റണ്‍ യൂണിവേഴ്സ്റ്റി നഴ്‌സിംഗ് കോളേജ് ഡീന്‍ കാതറീന്‍ ടാര്‍ട് വിശദീകരിച്ചു.

 

വോയിസ് ഓഫ് ഏഷ്യ എന്ന പത്രത്തിന്റെ ഫൗണ്ടര്‍ ആയ മിസ്റ്റര്‍ കോശി തോമസ് നഴ്‌സസ് ഹൂസ്റ്റണില്‍ നടത്തിയ മാറ്റങ്ങളെ ക്കുറിച്ചും, മുന്‍കാല നഴ്‌സസിന്റെ സേവനങ്ങളെക്കുറിച്ചും ഏറെ പ്രശംസിച്ചു.. പുതുതായി ആരംഭിച്ച ഹെയ്ത്തി മിഷന്‍ പ്രോജെക്ടിനെക്കുറിച്ചു റോസ് ജീന്‍ വിശദീകരിക്കുകയും, അതിനായി ഹെയ്തിയിലേയ്ക്കു പോയ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഒക്ടോബറില്‍ വരാനിരിക്കുന്ന നാഷണല്‍ കോണ്ഫറന്‍സിന്റെ കണ്‍വീനര്‍ മിസ്റ്റര്‍ മഹേഷ് പിള്ള ഡാളസ് ചാപ്റ്ററില്‍ നിന്നെത്തി ഏവരെയും അതിനായി ക്ഷണിച്ചു. സ്‌പോണ്‍സര്‍ മാരായ ബോസ്റ്റണ്‍ സൈന്റിഫിക്, സോള്‍ മെഡിക്കല്‍സ് ,ലമാര്‍ യൂണിവേഴ്‌സിറ്റി, യൂ ടി ആര്‍ലിംഗ്ടണ്‍ നഴ്‌സിംഗ് സ്‌കൂള്‍, യൂണിവേഴ്‌സിറ്റി ഹൂസ്റ്റണ്‍ നഴ്‌സിംഗ് കോളേജ്, എഡ്വിന്‍ എന്‍ക്ലസ് സെന്റെര്‍, അലാമോ ട്രാവെല്‍സ് എന്നിവരുടെ സ്‌പോണ്‌സര്‍ഷിപ്പിനെ നന്ദിയോടെ സ്വീകരിച്ചു . ആഘോഷത്തോടനുബന്ധിച്ച് അസോസിയേഷന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 3 നഴ്‌സിംങ് വിദ്യാര്‍ഥികള്‍ക്കും യുഎസില്‍ നിന്നുള്ള 2 വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ മേരി തോമസ് സമ്മാനിച്ചു. ഡോ. ഷൈനി വര്‍ഗീസ് സ്‌പെഷ്യല്‍ അവാര്‍ഡുകള്‍ ഡോ. നിതാ മാത്യുവിനും , നഴ്‌സിംഗ് എസ്‌സലന്‍സ് അവാര്‍ഡ് ക്ലിനിക്കല്‍ വിഭാഗത്തില്‍ വിര്‍ജീനിയ അല്‍ഫോന്‍സിനും, നോണ്‍ ക്ലിനിക്കല്‍ വിഭാഗം എഡ്യൂക്കേറ്റര്‍ കവിത രാജനും സമ്മാനിച്ച് അനുമോദിച്ചു.

റിട്ടയര്‍ ആയ നഴ്‌സ്മാരെയും ആദരിക്കുകയും, പുതുതായി ഗ്രാജുവേറ്റ് ചെയ്ത രേജിസ്‌റെര്‍ഡ് നേഴ്‌സ്, ബി എസ് എന്‍, എം എസ് എന്‍, ഡോക്ടറേറ്റ് ഇന്‍ നഴ്‌സിംഗ് ലഭിച്ചവരെ പ്രത്യേകം അനുമോദിക്കുകയും ചയ്തു. ഡോ. ജെസ്സി ഫിലിപ്പും ടീം അംഗങ്ങളും ചേര്‍ന്ന്, രചിച്ചു അവതരിപ്പിച്ച ചെറു നാടകം വളരെ ഹൃദയ സ്പര്ശിയായി. തുടര്‍ന്ന് ജനറല്‍ ബോഡി മീറ്റിംഗിലും ഏവരും സംബന്ധിച്ചു. സിസി മോള്‍ ജോസഫ് നന്ദി നന്ദി പ്രകാശിപ്പിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം നഴ്‌സസ് ഡേ ആഘോഷങ്ങള്‍ സമാപിച്ചു. മെമ്പര്‍ഷിപ് കമ്മിറ്റി ചെയര്‍ മോളി മാത്യു അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.