You are Here : Home / USA News

ഇന്ത്യൻ അമേരിക്കൻ ഗവേഷണ വിദ്യാർഥിയുടെ മരണം: പൊലീസ് സഹായമഭ്യർത്ഥിച്ചു

Text Size  

Story Dated: Thursday, May 10, 2018 12:10 hrs UTC

ന്യൂയോർക്ക് ∙ററ്റ്ഗേഴ്സ് യൂണിവേഴ്സിറ്റി ബസ്ച്ച് ക്യാംപസിൽ മേയ് 4–ന് മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ അമേരിക്കൻ മെഡിസിനൽ കെമിസ്ട്രി ഗവേഷണ വിദ്യാർത്ഥി ആകാശ് തനേജയുടെ (24) മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ ററ്റ്ഗേഴ്സ് പൊലീസ് ഡിപ്പാർട്ട്മെന്റിനെ 8489324842 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബോംബെ നിവാസിയായ തനേജ 2015 ലാണ് അമേരിക്കയിൽ എത്തിയത്. Rutgers യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിസിനിൽ തന്റെ ഫാർമസ്യൂട്ടിക്കല്‍ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നേടിയതിനുശേഷം ക്യാംപസിൽ ടീച്ചിങ് അസിസ്റ്റന്റ്, അക്കാദമിയിൽ ട്യൂറ്റർ ജോലി ചെയ്തു വരികയായിരുന്നു. ഡ്രിഗ് ഡിസ്ക്കവറി ഫീൽഡിൽ ജോലി കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയിലായിരുന്നു മരണം.

മകന്റെ വിദ്യാഭ്യാസത്തിന് അവസാനപെനിവരെ ചലവഴിക്കാൻ ‍ഞങ്ങൾ സന്നദ്ധരായിരുന്നു. മകന്റെ വിവരം അറിഞ്ഞു ഇന്ത്യയിൽ നിന്നും എത്തിയ തനേജയുടെ മാതാവ് അർച്ചന പറഞ്ഞു.

പഠനം പൂർത്തിയാക്കി കുടുംബത്തിനു അത്താണിയായി മാറേണ്ട മകന്റെ അകാല മരണത്തിൽ ദുഃഖം നിയന്ത്രിക്കാനാവുന്നില്ലെന്നും മാതാവ് പറഞ്ഞു.

തനേജിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഓട്ടോപ്സി റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കാര്യങ്ങൾ വ്യക്തമാക്കാനാകൂ എന്നു ന്യൂജഴ്സി പ്രോസിക്യൂട്ടേഴ്സ് ഓഫിസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.