You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനില്‍ വര്‍ണ്ണശബളമായ ഘോഷയാത്ര

Text Size  

Story Dated: Monday, May 07, 2018 11:46 hrs UTC

ചിക്കാഗോ: ഫോമയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരേടായി മാറുവാനൊരുങ്ങുന്ന കുടുംബകണ്‍വന്‍ഷനു തുടക്കമായി അതിമനോഹരമായ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ ചെയര്‍മാനും റോയ് നെടുംചിറ കോ-ചെയര്‍മാനുമായുള്ള കമ്മിറ്റി ഈ അതിമനോഹരമായ കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ച സ്ത്രീപുരുഷന്മാര്‍, താലപ്പൊലി, താളക്കൊഴുപ്പാര്‍ന്ന ചെണ്ടമേളം മുത്തുക്കുടകള്‍ എന്നിവയോടുകൂടിയ ഈ ഘോഷയാത്ര മറക്കാനാവാത്ത ഒരു നയന വിരുന്നാക്കുവാന്‍ സംഘാടകര്‍ പരിശ്രമിക്കുന്നു. ഭൂഖണ്ഡത്തിനിപ്പുറം പാരമ്പര്യവും സംസ്‌ക്കാരവും കലയും കൂടെക്കൂട്ടിയ മലയാളി മനസിന് ഏറ്റവും സന്തോഷം നല്‍കുന്ന ഈ മൂന്നുനാളുകളിലേയ്ക്ക് ഏവരെയും ക്ഷണിയ്ക്കുന്നതായി കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.