You are Here : Home / USA News

ഡിവൈൻ ധ്യാനകേന്ദ്രത്തിനു പുതിയ ദേവാലയം വെഞ്ചരിപ്പ് മെയ് 6 നു (ഇന്ന് ) നാലിന്

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Sunday, May 06, 2018 05:57 hrs UTC

ന്യൂജേഴ്‌സി:അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലിയതുമായ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ (ഡിവൈൻ മേഴ്‌സി സെൻറെർ അഥവാ ഡിവൈൻ പ്രയർ സെൻറെർ } പെൻസിൽവാനിയയിൽ പുതുതായി ആരംഭിക്കുന്ന പ്രയർ സെന്ററിന്റെ കൂദാശാകർമ്മം ഇന്ന് വൈകുന്നേരം നാലിന് നടക്കും. ന്യൂജേഴ്സിയിലെ വാഷിംഗ്‌ടൺ ടൗൺഷിപ്പിലുള്ള ഡിവൈൻ പ്രയർ സെന്ററിന്റെ എക്സ്റ്റൻഷൻ സെന്റര് ആയിരിക്കും പെൻസിൽ വാനിയയിലെ ഈസ്റ്റ്ഓൺ ടൗൺഷിപ്പിലുള്ള ഈ പ്രയർ സെന്റർ പ്രവർത്തിക്കുക. അഡ്രെസ്സ്: 131 ഡേവിസ് സ്ട്രീറ്റ്, ഈസ്റ്റൻ, പി,എ.18042 (131 Davis Street, Easton, PA 18042)

മെയ് ആറിന് ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന കൂദാശ കർമ്മത്തിലും ദിവ്യബലിയിലും സിറോ മലബാർ സഭ ചിക്കാഗോ രൂപത മെത്രാൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത് മുഖ്യ കാർമ്മികനായിരിക്കും. അലൻ ടൗൺ ബിഷപ്പ് ആൽഫ്രഡ്‌ ഷെർലെ സന്ദേശം നൽകും. വെഞ്ചേരിപ്പുകർമ്മങ്ങൾക്കു സഹകാർമ്മികനാകുന്ന വിൻസെൻഷൻ സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ.ജെയിംസ് കല്ലുങ്കൽ വി.സി. പ്രയർ സെന്റര് ഉദ്‌ഘാടനം നിർവഹിക്കും. വിൻസെൻഷൻ സഭയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കെടുക്കുന്ന ചടങ്ങിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ നിരവധി വൈദികരും സിസ്റേഴ്സും വിശ്വാസികളും ന്യൂജേഴ്സിയിലും പെൻസിൽവാനിയയിലും മറ്റു പ്രദേശങ്ങളിൽ നിന്നുമുള്ള തദ്ദേശീയരായ വിശ്വാസികളും പങ്കെടുക്കുന്നതാണെന്ന് വിൻസെൻഷൻ സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ .ഡോ. ജെയിംസ് കല്ലുങ്കൽ വി.സി., വിൻസെൻഷൻ ഹൗസ് സുപ്പീരിയർ ഫാ.ജോൺ മണിക്കാത്തൻ വി.സി, ന്യൂജേഴ്‌സി ഡിവൈൻ പ്രയർ സെന്റര് ഡയറക്ടർ ഫാ. തോമസ് സുനിൽ എനിക്കാട്ട് വി.സി.,എന്നിവർ അറിയിച്ചു.

1920ൽ നവംബർ 20ന് എറണാകുളം അതിരൂപതയിൽ രൂപീകൃതമായ വിൻസെൻഷൻ കോൺഗ്രിഗേഷൻ ദൈവവചനം പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം ആരംഭിച്ചത്. വിൻസെൻഷൻ സഭ വൈദികരുടെ ആഭിമുഖ്യത്തിൽ 1950 മുതൽ കേരളത്തിലെ എല്ലാ രൂപതകളിലുമുള്ള ഇടവകൾ തോറും പോപ്പുലർ മിഷൻ ധ്യാനം എന്ന പേരിൽ ധ്യാനങ്ങൾ സംഘടിപ്പിച്ചു വന്ന വിൻസെൻഷൻ സഭ 1984 മുതലാണ് താമസിച്ചുകൊണ്ടുള്ള ധ്യാനങ്ങൾ ആരംഭിച്ചത്.തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ ആരംഭിച്ച പോട്ട ഡിവൈൻ ധ്യാന കേന്ദ്രം ദൈവത്തിന്റെ കൃപയാലും അനുഗ്രഹത്താലും ശക്തിയാലും രോഗസൗഖ്യവും ആന്തരിക-മാനസിക സൗഖ്യവും ദൈവാനുഭവവും അനേകർക്ക്‌ ലഭ്യമാക്കികൊണ്ടു വല്യ അത്ഭുതങ്ങളും അടയാളങ്ങളും സാക്ഷ്യപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായി മാറിയ മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 1990 മുതൽ 10 മില്ല്യൺ ആളുകൾ താമസിച്ചു ധ്യാനം കൂടി കഴിഞ്ഞു.

കേരളത്തിൽ കരിസ്മാറ്റിക് ധ്യാനത്തിനു തുടക്കം കുറിക്കുകയും ഒരു ജിഹ്വായായി രാജ്യമൊട്ടുക്കും പടരുവാനുമുള്ള സാഹചര്യമൊരുക്കിയത് ഡിവൈൻ ധ്യാനകേന്ദ്രമായിരുന്നു.ഇന്ന് ലോകാമെമ്പാടും പടർന്നു കിടക്കുന്ന കരിസ്മാറ്റിക് നവോതഥാന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ധ്യാനഗുരുക്കന്മാരിൽ ഭൂരിപക്ഷമാളുകൾക്കും വഴിത്തിരിവായത് ഡിവൈൻ ധ്യാനകേന്ദ്രമാണ്.

പോട്ട ഡിവൈൻ ധ്യാനകേന്ദ്രത്തിലെ സ്ഥാപകരിലൊരാളായ ലോക പ്രസിദ്ധ കരിസ്മാറ്റിക്ക് ധ്യാന ഗുരു ഫാ. മാത്യു നായ്ക്കൻപറമ്പിലാണ് ന്യൂജേഴ്സിയിലെ ഡിവൈൻ പ്രയർ സെന്ററിന്റെ തുടക്കം കുറിച്ചവരിൽ ഒരാൾ. വിൻസെൻഷൻ കോൺഗ്രിഗേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള 40 റിട്രീറ്റ്/പ്രയർ സെന്ററുകളിൽ ഒന്നാണ് ന്യൂജേഴ്സിയിലെ പ്രയർ സെന്റര്.

കഴിഞ്ഞ കുറെ വർഷമായി ജാതിമതഭേദമന്യേ എല്ലാവര്ക്കും സ്വന്തമായി മാറി ഡിവൈൻ പ്രയർ സെന്റര് എന്ന ഈ പ്രാത്ഥനാലയമായി മാറി . വിവിധ രൂപതകളിലെയും സംസ്ഥാങ്ങളിലെയും വിശ്വാസികൾ ഇടതടവില്ലാതെ ഇവിടെ താമസിച്ചുകൊണ്ട് ധ്യാനങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു. കാനഡയിൽ നിന്ന് വരെയുള്ള വിശ്വാസികൾ ബസിലും വിമാനത്തിലും കാർപൂൾ ചെയ്തും എവിടെ ദാനത്തിനു എത്തിച്ചേരാറുണ്ട്.അക്രൈസ്തവരും കത്തോലിക്കരല്ലാത്തവരുമായ നിരവധിപേരാണ് എവിടെ ധ്യാനശിശ്രുഷയിൽ പങ്കെടുക്കുന്നത്.ജീവിതത്തിൽ പ്രത്യാശ നശിച്ചവരെ പ്രത്യാശയിലേക്കും വിശ്വസം നഷ്ടപ്പെട്ടവരെ വിശ്വാസത്തിലേക്കും കൊണ്ടുവരാൻ ഈ ധ്യാനകേന്ദ്രത്തിലെ ദൈവശിശ്രുഷകൾക്കു കഴിഞ്ഞു. ലക്ഷ്യബോധമില്ലാതെ അലഞ്ഞ യുവാക്കളെ നേര്വഴിക്കും കെട്ടുപൊട്ടിയ വിവാഹ ബന്ധങ്ങളെ സ്നേഹത്തിൽ അരക്കിട്ടുറപ്പിച്ചും ദൈവത്തെ അറിയാതെ പോയവർക്ക് ദൈവാനുഭവവും പ്രധാനം ചെയ്തുകൊണ്ട് സ്നേഹത്തിന്റെയും ക്ഷമയുടെയും മാര്ഗം കാണിച്ചുകൊടുക്കാൻ ഈ പ്രധാനാലയത്തിലെ ശിശ്രുഷകൾക്കു കഴിഞ്ഞു. അനുതാപത്തിന്റെ കൂദാശയായ കുമ്പസാരത്തിനു ഊന്നൽ നൽകിക്കൊണ്ടായിരുന്നു ശിശ്രുഷ നടത്തി വരുന്നത്.ഇത്തരത്തിൽ നല്ല കുമ്പസാരം നടത്തി ആൽമീയ ശാന്തി ലഭിച്ച അനവധി പേരുണ്ട്.

ന്യൂജേഴ്സിയിലെ ധ്യാനകേന്ദ്രത്തിൽ എല്ലാ ശനിയാഴ്‍ചകളിലും നടന്നുവരുന്ന ഏകദിന ശിശ്രുഷയ്ക്കു എത്തിച്ചേരുന്ന വിശ്വാസികളെ മുഴുവനും ഉൾക്കൊള്ളാൻ പറ്റാൻ കഴിയാതെ വന്നതിനെ തുടർന്നാണ് പുതിയ ധ്യാനകേന്ദ്രം അതിനു തൊട്ടടുത്തുള്ള ഈസ്റ്റ്ഓൺ ടൗൺഷിപ്പിൽ ആരംഭിച്ചതെന്നും ഫാ. തോമസ് സുനിൽ പറഞ്ഞു.അലൻടൌൺ ടൗൺഷിപ്പിന്റെ കീഴിലുള്ള പൂട്ടിപ്പോയ ഒരു ദേവാലയമാണ് ദൈവ നിശ്ചയപ്രകരം ഡിവൈൻ ധ്യാനകേന്ദ്രത്തിനായി ലഭ്യമായത്. ഏതാണ്ട് 700 പേരെ ഉൾക്കൊള്ളാവുന്ന ഈ ദേവാലയത്തിലായിരിക്കും മുതൽ ശനിയാഴ്ച ശിശ്രുഷകൾ നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.