You are Here : Home / USA News

സണ്ണി വെയ്ൽ സിറ്റി മേയറായി സജി ജോർജിന് ചരിത്രവിജയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, May 06, 2018 03:25 hrs UTC

സണ്ണിവെയ്ൽ: സണ്ണി വെയ്ൽ സിറ്റി മേയർ സ്ഥാനത്തേക്ക് മേയ് 5 ശനിയാഴ്ച നടന്ന വാശിയേറിയ ത്രികോണ മത്സരത്തിൽ മലയാളിയായ സജി ജോർജ് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. രാത്രി എട്ടുമണിയോടെയാണു ഫലം പ്രഖ്യാപിച്ചത്. പോൾ ചെയ്ത വോട്ടിൽ 54% സജിക്ക് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർസ്ഥാനാർഥി കേറൽ ഹില്ലിന് 33% വോട്ടുകൾ മാത്രമാണ് നേടാനായത്. മൂന്നാമത്തെ മേയർ സ്ഥാനാർഥി 13% വോട്ടുകളും കരസ്ഥമാക്കി.

അമേരിക്കയുടെ ചരിത്രത്തിൽ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ മലയാളിയാണ് സജി ജോർജ്. ഇതിനു മുൻപു ന്യൂജഴ്സി ടീനക്ക സിറ്റി മേയറായി ജോൺ അബ്രഹാം വിജയിച്ചിരുന്നു.

എട്ടുവർഷം സണ്ണി വെയ്ൻ സിറ്റി കൗൺസിലിൽ കൗൺസിലർ, പ്രോഗ്രാം മേയർ എന്നീ നിലകളിൽ തിളക്കമാണ് പ്രകാരം കാഴ്ചവച്ച സജിയുടെ വിജയം തികച്ചും അർഹിക്കുന്നതായിരുന്നു. സജിയുടെ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചതു സംഘടനാരംഗത്ത് തഴക്കവും പഴക്കവുമുളള ഫിലിപ്പ് ശാമുവേലായിരുന്നു. ഇന്ത്യയിൽ കമ്മ്യൂണിറ്റി ഉൾപ്പെടെ വർഗ വർണ വ്യത്യാസമില്ലാതെ സജിയുടെ വിജയത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തിരുന്നു.

സണ്ണി വെയ്ൻ സിറ്റി കൗൺസിലറായി മത്സരിച്ച ഷൈനി ഡാനിയേലിനു രണ്ടാം സ്ഥാനം മാത്രമാണു ലഭിച്ചത്. ഒരു സ്ഥാനാർഥിക്കും പോൾ ചെയ്ത വോട്ടിന്റെ 50% നേടാനായില്ല. ഒന്നും രണ്ടും സ്ഥാനം ലഭിച്ച കെവിൻ ക്ളാർക്കും ഷൈനി ഡാനിയലും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണം.

സാജി ജോർജിന്റെ ചരിത്രവിജയത്തിൽ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനിൽ തൈമറ്റം, പ്രസിഡന്റ് ഇലക്ട് ഡോ.ജോർജ് കാക്കനാട് എന്നിവർ അഭിനന്ദനം അറിയിച്ചു. ഡാലസിൽ നടന്ന പ്രസ്ക്ലബ് മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയ എംഎൽഎ വി.ടി.ബൽറാമും മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോർജിനെ അനുമോദിച്ചു സംസാരിച്ചു.

കോപ്പേൽ സിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കൗൺസിലറായി മത്സരിച്ച ബിജുസമാത്യു ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയെങ്കിലും വിജയിക്കാനായില്ല. ബിജു മാത്യുവും തൊട്ടടുത്ത വോട്ട് ലഭിച്ച സ്ഥാനാർഥിയും തമ്മിൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.