You are Here : Home / USA News

ഡാളസ് സൗഹൃദ വേദി മാതൃ ദിനം ആഘോഷിക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, May 05, 2018 08:48 hrs UTC

ഡാളസ്:എന്നും പുതുമ ആഗ്രഹിക്കുന്ന മലയാളികളുടെ സൗഹൃദ സംഘടനയായ ഡാളസ് സൗഹൃദ വേദി ഈ വർഷത്തെ മാതൃ ദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുവാനാണ് ഉദ്ദേശം.

മെയ് 13 ഞായറാഴ്ച 5 മണിക്ക് കാരോൾട്ടൺ റോസ്മഡ് റിക്രിയേഷൺ സെന്റരിൽ പ്രസിഡണ്ട് ശ്രീ. അജയകുമാറിന്റെ അദ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഡോ.നിഷാ ജേക്കബ് മുഖ്യ സന്ദേശം നൽകും. പ്രസ്തുത സമ്മേളനത്തിൽ ശ്രിമതി. സാറ ചെറിയാൻ, ശ്രിമതി. മീനു എലിസബെത്ത് എന്നിവർ ആശംസകൾ നേരും.

ജൻമം തന്ന മാതാക്കളെ ആദരിക്കുവാനും, സമൂഹത്തിൽ അവരുടെ പങ്കുകൾ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുവാനും നടത്തുന്ന ഈ മാതൃ സൗഹൃദ ആഘോഷ വേളയിൽ ഡാളസിലെ വനിതകളെ സ്നേഹ പൂർവം ക്ഷണിക്കുന്നു.

സെക്രട്ടറി

എബി മക്കപ്പുഴ
214 727 4684

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.